ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗങ്ങൾ കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലിക്ക് ബത്ത സബർമതിയിൽ സ്വീകരണം നൽകി. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുള്ള വല്ലാഞ്ചിറ ഷോൾ അണിയിച്ച് സ്വീകരിച്ചു.
പ്രവാസ ലോകത്ത് സ്ഥാനമാനങ്ങൾക്കപ്പുറം ഒഐസിസിയുടെ പ്രവർത്തനങ്ങൾ സ്ലാഘനീയമാണെന്നും പ്രത്യേകിച്ച് റിയാദിൽ സാമൂഹിക ജീവകാരുണ്യ രംഗത്തെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണെന്നും നൗഷാദ് അലി പറഞ്ഞു. മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആര്യാടനോർമ്മയിൽ എന്ന ആര്യാടൻ മുഹമ്മദ് അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിൽ എത്തിയത്.
സെൻട്രൽ കമ്മറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നിന്റെ അദ്യക്ഷതയിൽ നടന്ന പരിപാടിയിൽ മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞിക്കുമ്പള, ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി റസാക്ക് പൂക്കോട്ടുംപാടം, നാഷണൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത് എന്നിവർ സംസാരിച്ചു.
സലിം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, സക്കീർ ദാനത്ത്, യഹിയ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, അമീർ പട്ടണത്ത്, ബാലു കുട്ടൻ, സുരേഷ് ശങ്കർ, ശുക്കൂർ ആലുവ, സജീർ പൂന്തുറ, നിഷാദ് ആലംകോട്, കരിം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, അബ്‌ദുൾ സലാം, നാദിർഷ, ബഷീർ കോട്ടക്കൽ, വിൻസെന്റ് കെ ജോർജ്ജ്, ഷെഫീഖ് പൂരക്കുന്നിൽ, ബഷീർ കോട്ടയം, ശരത് സ്വാമിനാഥൻ, കെ കെ തോമസ്, നാസർ വലപ്പാട്, ഷാജി മഠത്തിൽ, സലിം, സഫീർ ബുർഹാൻ, ഹാഷിം പാപ്പിനിശ്ശേരി, ഭദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കോൺഗ്രസ് നേതാവ് കെ പി കുഞ്ഞി കണ്ണൻറെ നിര്യാണത്തിലും, മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ആര്യാടൻ മുഹമ്മദിൻറെ രണ്ടാം ചരമവാർഷിക ദിനത്തെ അനുസ്മരിച്ചുമാണ് പരിപാടി തുടങ്ങിയത്. സെൻട്രൽ കമ്മിറ്റി ആക്ടിംഗ് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ സുഗതൻ നൂറനാട് നന്ദിയും പറഞ്ഞു.
