റിയാദ് : റിയാദിയിലെ ആദ്യ കാല പ്രാദേശിക സംഘടനായ കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപയുടെ പതിനെട്ടാമത് വാർഷികവും കുടുംബ സംഗമവും ഇന്ന് (14/02/2025)വെള്ളിയാഴ്ച നടക്കും . മലാസിലെ ചെറീസ് ഓഡിറ്റോറി യത്തിൽ ഉച്ചക്ക് 3 മണിക്ക് കായംകുളം നിവാസികൾ പങ്കെടുക്കുന്ന ജനറൽ ബോഡിയോടെ ആഘോഷ പരിപാടികൾ ആരംഭിക്കും.

വൈകുന്നേരം അഞ്ചു മണി മുതൽ റിയാദിലെ കലാകാരന്മാർ പങ്കെടുക്കുന്ന കലാപരി പാടികൾ തുടങ്ങും. സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാ രിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
അന്തരിച്ച മുൻ കൃപ സ്ഥാപക നേതാവും ചെയർമാനുമായിരുന്നു സത്താർ കായം കുളത്തിന്റെ പേരിൽ ഏർപ്പെടുത്തിരിയിരിക്കുന്ന വിദ്യാഭ്യസ സ്കോളർഷിപ് പദ്ധതി വിതരണവും റിയാദിലെ കായംകുളം നിവാസികളായ വ്യവസായ പ്രമുഖരായ നൗഷാദ് ബഷീർ , അജേഷ് കുമാർ രാഘവൻ , കനി ഇസ്ഹാഖ് എന്നിവരെ ബിസിനെസ്സ് എക്സ ലൻസി അവാർഡ് നൽകി ആദരിക്കുമെന്നു ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.