റിയാദ് : സ്വകാര്യ സന്ദർശനാർത്ഥം നാട്ടിൽ നിന്നെത്തിയ കായംകുളം നഗരസഭാ കൗൺസിലർ ശ്രീമതി പി.കെ. അമ്പിളി ടീച്ചർക്ക് കായംകുളം പ്രവാസി അസോസി യേഷൻ ‘കൃപ ‘സ്വീകരണം നൽകി. ന്യൂ മലാസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൃപ ചെയർമാൻ സത്താർ കായംകുളം അധ്യക്ഷത വഹിച്ചു.

പ്രവാസി പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കലാ സാംസ്കാരിക സാദ്ധ്യതകൾ സമൂഹത്തിന്റെ ഉന്നമനത്തിനും പരിഷ്കരണത്തിനും ഉതകണമെന്ന് അദ്ദേഹം ഉണർത്തി.ഒറ്റക്കെട്ടായ കൂട്ടായ്മയിലൂടെ പ്രവാസികൾ തന്നെ അവരുടെ ഉന്നമനത്തിനായി മുൻകൈ എടുക്കണമെന്ന് പി കെ അമ്പിളി ടീച്ചർ ആഹ്വാനം ചെയ്തു.

അതോടൊപ്പം സാഹിത്യകാരിയും കൃപയുടെ നിർവ്വാഹക സമിതി അംഗവുമായ ശ്രീമതി നിഖിലാ സമീറിന് അമേയ എന്ന പുസ്തകം പ്രകാശനം നടത്തിയതിന് കൃപ അനുമോദനവും നൽകി. സാഹിത്യകാരനും മെൻറലിസ്റ്റുമായ ഡോക്ടർ ജയചന്ദ്രൻ, മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, ഷാജഹാൻ കരുനാഗപ്പള്ളി , റഹ്‌മാൻ മുനമ്പത്ത് , കൃപ ഉപദേശക സമിതി അംഗം മുജീബ് കായംകുളം, മുൻ പ്രസിഡണ്ട് ഷാജി പി കെ ,ജീവകാരുണ്യ കൺവീനർ കബീർ ചപ്പാത്ത്,മീഡിയ കൺവീനർ സമീർ കാസ്സിം എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ സൈഫ് കൂട്ടുങ്കലിന്റെ ആമുഖ പ്രഭാഷണത്ത്തോട് കൂടി തുടങ്ങിയ പരിപാടിയിൽ ജനറൽ സെക്രട്ടറി ഇസ്ഹാഖ് ലവ്ഷോർ സ്വാഗതവും,ട്രഷറർ അഷ്‌റഫ് കായംകുളം (തകഴി) നന്ദിയും പറഞ്ഞു.
പ്രവാസി സാഹിത്യ മേഖലയിലെ പോലെ ലോകത്തിന്റെ സമസ്ഥ മേഖലകളിലും എഴുത്തുകാരി എന്ന നിലയിൽ ഉയരത്തിലെത്തട്ടെയെന്ന് സംസാരിച്ചവർ പറഞ്ഞു. അനി ഷംസുദ്ധീൻ, രഞ്ജിത്ത് , കനി വൈക്കത്ത് ,സുധീർ ചപ്പാത്ത് ,പി.കെ. അരാഫത്, ബാബു പി കെ ,വർഗ്ഗീസ് , സീന ഷാജി എന്നിവർ നേതൃത്വം നൽകി.
തസ്‌നീം റിയാസ് , ഷിജു എന്നിവരുടെ നേതൃത്വത്തിൽ ഗാന സന്ധ്യയും അരങ്ങേറി.