Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വർഗീയതയും വികസനവിരുദ്ധതയും നേരിടാൻ കൃഷ്ണപിള്ളയുടെ പ്രവർത്തനശൈലി മാതൃകയാക്കണം; കേളി


റിയാദ് : വർഗീയതയും വികസനവിരുദ്ധതയും നേരിടാൻ കൃഷ്ണപിള്ളയുടെ പ്രവർത്തനശൈലി മാതൃകയാക്കണം; കേളിറിയാദ് : ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ രാജ്യത്ത് ശക്തി പ്രാപിക്കുകയാണ്. തൊഴിലാളികളെ ദ്രോഹിക്കുന്ന തരത്തിൽ ലേബർ കോഡുകൾ കൊണ്ടുവന്ന്, മുതലാളിമാർക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന സമീപനമാണ് യൂണിയൻ സർക്കാർ സ്വീകരിക്കുന്നത്. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തി ഒരു ഇന്ത്യൻ പൗരന് ജീവിക്കാൻ കഴിയുന്ന ഏക സംസ്ഥാനം നിലവിൽ കേരളം മാത്രമാണെന്ന യാഥാർത്ഥ്യം തിരിച്ചറി ഞ്ഞിട്ടും അനാവശ്യ വിവാദങ്ങൾക്ക് പിറകെയാണ് കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും.

സംസ്ഥാന സർക്കാറിന്റെ എല്ലാ വികസന പദ്ധതികളെയും അജണ്ട വെച്ച് ചർച്ച ചെയ്ത് എതിർക്കുന്ന താണ് കേരളത്തിലെ പ്രതിപക്ഷ സമീപനം. ദുരന്ത മുഖത്ത് നിൽക്കുന്ന ജനങ്ങളുടെ പേരിൽ സാമ്പത്തിക പിരിവ് നടത്തി അഴിമതി കാട്ടുന്ന പ്രതിപക്ഷത്തെ തുറന്നു കാണിക്കാൻ പോലും മാധ്യമങ്ങൾ തയ്യാറാവു ന്നില്ല. ഈ അവസരത്തിൽ വർഗീയതയും വികസനവിരുദ്ധതയും നേരിടാൻ കൃഷ്ണപിള്ളയുടെ പ്രവർത്ത നശൈലി നാം മാതൃകയാക്കണമെന്ന് കേളി അഭിപ്രായപ്പെട്ടു.

കമ്മ്യൂണിസ്റ്റ് പാർട്ടി കേരള ഘടകത്തിന്റെ സ്ഥാപകാംഗമായ സഖാവ് പി കൃഷ്ണപിള്ളയുടെ 77 ാ മത് അനുസ്മരണം കേളി കലാസാംസ്കാരിക വേദി വിപുലമായി ആചരിച്ചു. നാല് കേന്ദങ്ങളിലായി നടത്തിയ അനുസ്മരണ പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കേളി രക്ഷാധികാരി സമിതി യുടെ നേതൃത്വത്തിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു.

കേളി സാംസ്കാരിക വിഭാഗം കൺവീനർ ഷാജി റസാഖ് സ്വാഗതവും രക്ഷധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ അനുസ്മരണ കുറിപ്പും അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇക്ബാൽ, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ്, ആക്ടിംഗ് സെക്രട്ടറി സിജിൻ കൂവള്ളൂർ, കേളി വൈസ് പ്രസിഡണ്ട് രജീഷ് പിണറായി എന്നിവർ പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് സംസാരിച്ചു.

അൽഖർജ് ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വതിൽ നടന്ന പരിപാടിയിൽ ആക്ടിംഗ് സെക്ര ട്ടറി ഷബി അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ലിപിൻ പശുപതി സ്വാഗതവും ഏരിയ സാംസ്‌കാരിക വിഭാഗം കൺവീനർ ജ്യോതിലാൽ ശൂരനാട് അനുസ്മരണ കുറിപ്പും അവതരിപ്പിച്ചു. കേളി  രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, സുരേഷ് കണ്ണപുരം ജോസഫ് ഷാജി  കേളി വൈസ് പ്രസിഡണ്ട് ഗഫൂർ ആനമങ്ങട്  എന്നിവർ അനുസ്മരിച്ച് സംസാരിച്ചു.

ഉമ്മുൽ ഹമാം ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വതിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ഷാജു പെരുവയൽ  അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതം പറഞ്ഞു. ഏരിയാ സാംസ്കാരിക കമ്മറ്റി അംഗം വിപിഷ് രാജൻ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.  രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത് കേളി ജോയിൻ്റ് ട്രഷറർ സുനിൽ സുകുമാരൻ, മാധ്യമ വിഭാഗം കൺവീനർ പ്രദീപ് ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു.

 ദവാദ്മി രക്ഷാധികാരി കമ്മറ്റി അംഗം ബിനുവിന്റെ അദ്ധ്യക്ഷതയിൽ  ചേർന്ന അനുസ്മരണ യോഗത്തിൽ യൂണിറ്റ് സെക്രട്ടറി മോഹനൻ സ്വാഗതവും യൂണിറ്റ് കമ്മറ്റി അംഗം ലിനീഷ് അനുസ്മരണക്കുറിപ്പും അവതരിപ്പിച്ചു. രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിളയിൽ  നിലവിലെ ഇന്ത്യൻ രാഷ്ട്രീയ  സാഹച ര്യം വിശദമായി പ്രതിപാദിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി. മേഖലാ രക്ഷാധികാരി കമ്മറ്റി അംഗങ്ങമായ രാജേഷ്, റാഫി, നാസർ, ദവാദ്മി യൂണിറ്റംഗമായ ഗിരീഷ് എന്നിവർ സഖാവിനെ അനുസ്മരിച്ച് സംസാരിച്ചു.


Read Previous

നവോദയ പി. കൃഷ്ണപിള്ള അനുസ്മരണവും നവോദയ ദിനാചരണവും

Read Next

ഐ സി എഫ് പൗരസഭ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »