ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
‘വാനമ്പാടി’ കെ.എസ്. ചിത്ര ആലപിച്ച പുതിയ ഓണപ്പാട്ടായ “അത്തം പത്ത്” സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചിത്രയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. മലയാള ത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ രചിച്ച രാജീവ് ആലുങ്കലാണ് ഈ ഗാനത്തിന്റെ ഗൃഹാതുരത്വമുണർ ത്തുന്ന വരികൾ എഴുതിയത്. യുവ സംഗീത സംവിധായകനായ സൽജിൻ കളപ്പുരയാണ് ഗാനത്തിന് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

രാജീവ് ആലുങ്കൽ-സൽജിൻ കളപ്പുര കൂട്ടുകെട്ടിൽ എം.ജി. ശ്രീകുമാർ ആലപിച്ച ‘എന്റെ പൊന്നു സ്വാമി’ എന്ന അയ്യപ്പഭക്തിഗാനവും, സുജാത ആലപിച്ച ‘സ്തുതി’ എന്ന ക്രിസ്മസ് ഗാനവും മുമ്പ് മികച്ച വിജയം നേടിയിരുന്നു. ഈ രണ്ട് ആൽബങ്ങളുടെയും വിജയത്തിന് ശേഷമാണ് കെ.എസ്. ചിത്രയുമായി ഇരുവരും വീണ്ടും ഓണത്തിന് പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഓരോ ഓണക്കാലത്തും ഓണഗാനങ്ങൾ മലയാളികൾക്കിടയിലേക്ക് വിവിധ കലാകാരന്മാരിലൂടെ കടന്നുവരാറുണ്ട്. ഇത്തവണ മലയാളത്തിന്റെ വാനമ്പാടിയും ഓണസംഗീത വിരുന്നൊരുക്കിയിരിക്കുന്നു. 32 വർഷത്തിനു ശേഷം ശ്രീകുമാരൻ തമ്പിയും യേശുദാസും ഒന്നിച്ച ‘പൊന്നോണത്താളം’ എന്ന ഗാനത്തിനും സംഗീതം നൽകിയത് സൽജിൻ കളപ്പുര തന്നെയായിരുന്നു. 2023-ൽ തരംഗിണിയാണ് ആ ഗാനം പുറത്തിറക്കിയത്.

“അത്തം പത്ത്” എന്ന മ്യൂസിക്കൽ ആൽബത്തിനുവേണ്ടി ഇന്ത്യയിലെ പ്രഗത്ഭരായ നിരവധി കലാകാര ന്മാർ അണിനിരന്നിട്ടുണ്ട്. നിരവധി ഗായകരും കോറസ് കലാകാരന്മാരും ബിജു പൗലോസിനൊപ്പം ചെന്നൈയിൽവെച്ച് ആൽബത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കി. പതിവ് ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു വലിയ കോറസ് ഈ ഗാനത്തിന്റെ പ്രത്യേകതയാണ്. ഏറെ കാലത്തിനു ശേഷമാണ് ഇത്രയും വലിയ ഓർക്കസ്ട്രേഷനിൽ ഒരു മലയാളഗാനം പുറത്തിറങ്ങുന്നത്. അനിൽ നായരാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്.
സംഗീതം ഇഷ്ടപ്പെടുന്നവർക്കുള്ള ഓണക്കൈനീട്ടമാണ് ഈ പാട്ടെന്നും, മലയാളത്തനിമയുള്ള നല്ല ഗാനങ്ങൾ ഇല്ലാതായിപ്പോകുന്നു എന്ന് തോന്നിയിട്ടുള്ള ഈ കാലഘട്ടത്തിൽ ഈ ഗാനം വേറിട്ടു നിൽക്കുന്നുവെന്നും കെ.എസ്. ചിത്ര സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഗാനത്തിന്റെ മികവ് കാരണം വരും വർഷങ്ങളിലും ഈ ആൽബം മലയാളിയുടെ മനസ്സിലും കാതിലും ഇടംനേടുമെന്ന് അണിയറപ്രവർത്ത കർ അഭിപ്രായപ്പെടുന്നു.
