Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധര നാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അരുവിക്കര മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍ കവടിയാറില്‍ മത്സരിക്കുമെന്ന് കെ മുരളീധരന്‍ അറിയിച്ചു. കോര്‍പ്പറേഷനിലേക്കുള്ള 48 സ്ഥാനാര്‍ത്ഥി കളെയാണ് പ്രഖ്യാപിച്ചത്.

നഗരസഭയില്‍ ഏറ്റവും സീനിയറായ ജോണ്‍സണ്‍ ജോസഫ് ഉള്ളൂര്‍ വാര്‍ഡില്‍ നിന്ന് വീണ്ടും മത്സരി ക്കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായ സുഭാഷ് കിണവൂര്‍ വാര്‍ഡില്‍ നിന്നും ജനവിധി തേടും. മുമ്പ് കൗണ്‍സിലര്‍ അയിരുന്നിട്ടുള്ള ഡി അനില്‍കുമാര്‍ പേട്ട വാര്‍ഡില്‍ മത്സരിക്കും. 2025-20 കാലഘട്ടത്തില്‍ അനില്‍കുമാര്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു രഘുവരന്‍ പാങ്ങപ്പാറ വാര്‍ഡില്‍ മത്സരിക്കും. മുന്‍ കൗണ്‍സിലര്‍ അനിത കുടപ്പനക്കുന്നിലും, കെഎസ് യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടടയിലും മത്സരിക്കും. മുന്‍ കൗണ്‍സിലര്‍ ത്രേസ്യാമ്മ തോമസ്, സിറ്റിങ് മെമ്പര്‍ മേരി പുഷ്പം, ഡിസിസി ജനറല്‍ സെക്രട്ടറി എംഎസ് സനില്‍കുമാര്‍ എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

കോര്‍പ്പറേഷനിലെ ശേഷിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കു മെന്ന് കെ മുരളീധരന്‍ പറഞ്ഞു. സിഎംപി, കേരള കോണ്‍ഗ്രസ് ജേക്കബ് പാര്‍ട്ടികളുമായി ചര്‍ച്ച പൂര്‍ത്തി യായി. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍എസ്പി പാര്‍ട്ടികളുമായി ചര്‍ച്ച പൂര്‍ത്തിയാകാനുണ്ട്. അതി നു ശേഷം മുഴുവന്‍ സ്ഥാനാര്‍ത്ഥികളിലും തീരുമാനമാകും. നഗരസഭ ഭരണം തിരിച്ചുപിടി ക്കാനാകു മെന്ന പൂര്‍ണമായ ആത്മവിശ്വാസം യുഡിഎഫിനുണ്ടെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.


Read Previous

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

Read Next

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »