മനാമ: റമദാനിലെ കാരുണ്യം, അർഹതപ്പെട്ടവർക്ക് കൈത്താങ്ങ് എന്ന പേരിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ടൂബ്ലിയിൽ വെച്ച് ഇന്നലെ നടന്നു. ഉദാരാമതിയായ സ്വദേശി വനിതയിൽ നിന്നാണ് വിതരണത്തിനായി ഭക്ഷ്യോത്പന്നങ്ങൾ സ്വീകരിച്ചത്.
ചടങ്ങിൽ ബികെഎസ്എഫ് രക്ഷാധികാരി ബഷീർ അന്പലായി, കൺവീനർ ഹാരിസ് പഴയങ്ങാടി, ഉപദേശക സമിതി അംഗം നജീബ് കടലായി, ജോയിന്റ് കൺവീനർ ലത്തീഫ് മരക്കാട്ട്, റിലീഫ് കമ്മറ്റി കൺവീനർ അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, അസീൽ മുസ്തഫ, ഗംഗൻ തൃക്കരിപ്പൂർ, സലീം നന്പ്ര, മണിക്കുട്ടൻ, സൈനൽ കൊയിലാണ്ടി, നൗഷാദ് പൂനൂർ, സലിം അന്പലായി, നുബിൻ ആലപ്പുഴ, മൻസൂർ കണ്ണൂർ, റാഷിദ് കണ്ണങ്കോട്ട്, നജീബ് കണ്ണൂർ, ഇല്ല്യാസ് എന്നിവർ പങ്കെടുത്തു. സഹായം ആവശ്യമുള്ളവർ 33614955 അല്ലെങ്കിൽ 33040446 എന്നീ നന്പറുകളിലാണ് ബന്ധപ്പെടേണ്ടത്.