റിയാദ് : കുദു കേളി പത്താമത് ഫുട്‌ബോൾ ടൂർണമെന്റിന്റെ ആറാം വാര മത്സത്തിൽ ലാന്റെൺ എഫ്സിക്കെതിരെ അസീസിയ സോക്കറിന്റെ ഗോൾ മഴ. ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഇസ്സ ഗ്രൂപ്പ് അസീസിയ സോക്കറിന് വിജയം.

അത്യന്തം വാശിയേറിയ മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ ഗോളുകളുടെ പെരുമഴ തന്നെ തീർത്തായിരുന്നു മത്സരം മുന്നേറിയത്. ആറു ഗോളുകളാണ് രണ്ടാം പകുതിയിൽ പിറന്നത്. വാർ ചെക്കിങ്ങിലൂടെ രണ്ടു ഗോളുകൾ ഓഫ് സൈഡിൽ കലാശിച്ചു.
കളിയുടെ മുപ്പത്തി ആറാം മിനുട്ടിലും അറുപതാം മിനുട്ടിലും ഏഴാം നമ്പർ താരം ഷുഹൈബ് സലീം അസീസിയക്ക് വേണ്ടി രണ്ടു ഗോളുകൾ നേടി. അൻപതാം മിനുട്ടിൽ ഒൻപതാം നമ്പർ താരം ഫാസിലും, അറുപതാം മിനുട്ടിൽ 122ആം നമ്പർ താരം ഷുഹൈലും ഓരോ ഗോളുകൾ വീതവും നേടി.
ആദ്യ പകുതിയുടെ ഇരുപത്തി മൂന്നാം മിനുട്ടിൽ ഫൗൾ ചെയ്തതിനെ തുടർന്ന് ലാന്റെൺ എഫ്സിയുടെ മൂന്നാം നമ്പർ താരം ലെഫ്റ്റ് വിങ് ബാക്ക് മുഹമ്മദ് അഫ്മദ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോകേണ്ടി വന്നു. തുടർന്ന് പത്ത് പേരുമായാണ് ലാന്റെൺ കളി പൂർത്തിയാക്കിയത്. തന്ത്രപ്രധാനമായ ഭാഗത്തു നിന്നും പ്രധാന കളിക്കാരനെ നഷ്ടപ്പെട്ടത് ലാന്റെൺ എഫ്‌സിക്ക് തിരിച്ചടിയായി. അവസരം മുതലെടുത്ത് അസീസിയ സോക്കർ ശക്തമായ മുന്നേറ്റം നടത്തി. തുടർച്ചയായി ഗോളുകൾ വീണെങ്കിലും ഒരു ഏകപക്ഷീയമായ കളിയായിരുന്നില്ല. അവസാന നിമിഷം വരെയും. ഏത് നിമിഷവും ഒരു തിരിച്ചു വരവ് പ്രതീക്ഷ നിലനിർത്താൻ ലാന്റെൺ എഫ്‌സിക്കായി എന്നത് കളിയിൽ എടുത്ത് പറയേണ്ടത് തന്നെയാണ്.
അത്യന്തം ആവേശവും വാശിയുമേറിയ മത്സരത്തിൽ ഇരു ടീമുകൾക്കും വിജയം അനിവാര്യമായിരുന്നു. അസീസിയ വിജയിച്ചതോടെ ഗ്രൂപ്പ് ബിയിൽ മത്സരം കൂടുതൽ കടുത്തു. മൂന്നു വീതം കളികളിൽ നിന്നായി നാല് പോയിന്റുകൾ വീതം നേടി ഇരു ടീമുകളും പോയിന്റ് നിലയിൽ തുല്യരായി. എന്നാൽ ഗോൾ ശരാശരിയിൽ അസീസിയക്കാണ് മുൻതൂക്കം. ഗ്രൂപ്പിലെ അടുത്ത ടീമുകളുടെ മത്സരം കൂടി പൂർത്തി ആയാൽ മാത്രമേ സെമി സാധ്യതകൾ നിർണ്ണയിക്കാൻ സാധിക്കൂ.
മികച്ച കളിക്കാര നായി അസീസിയ സോക്കറിന്റെ ഷുഹൈബ് സലീമിനെ തിരഞ്ഞെടുത്തു. മികച്ച കളിക്കാരന് ഹൈബിടെക് നൽകുന്ന ഉപഹാരം ടൂർണമെന്റ് ടെക്‌നിക്കൽ കമ്മറ്റി അംഗം ഇംതിയാസ് നൽകി. കേളി കേന്ദ്രകമ്മറ്റി അംഗങ്ങളായ നൗഫൽ യു സി, നിസാറുദ്ധീൻ, രാമകൃഷ്ണൻ കുടുംബവേദി കേന്ദ്രകമ്മറ്റി അംഗങ്ങളായ വിജില ബിജു, ലാലി രജീഷ് എന്നിവർ കളിക്കരുമായി പരിചയപ്പെട്ടു.
ആദ്യമത്സരത്തിൽ റിയാദ് ലജൻസ് ടീം കേളി വാരിയേഴ് സൗഹൃദ മത്സരം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റിയാദ് ലജൻസ് ടീം വിജയിച്ചു. ആദ്യകാല ഫുട്ബാൾ കളിക്കാരായ റിയാദ് ലജൻസ് ടീം ഒരുകാലത്ത് റിയാദിലെ പ്രമുഖ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ കളിക്കാരുടെ കൂട്ടായ്മയാണ്. കേളിയുടെ പ്രവർത്തകരും റെഡ്സ്റ്റാർ ക്ലബ്ബിലെ ആദ്യകാല കളിക്കാരുമായി ഏറ്റുമുട്ടിയ മൽസരം കാണികളിൽ ആവേശവും ആഹ്ലാദവും പകർന്നു.
മികച്ച കളിക്കാരനായി റിയാദ് ലജൻസ് ടീമിലെ ജംഷി മാമ്പടിനെ തിരഞ്ഞെടുത്തു. ജംഷിക്ക് കേളി നൽകുന്ന ഉപഹാരം ടൂർണമെന്റ് ടെക്‌നിക്കൽ കൺവീനർ ഷറഫുദ്ധീൻ പന്നിക്കോട് കൈമാറി. സൗഹൃദമത്സരത്തിൽ രക്ഷാധികാരി സമിതി അംഗം ടി ആർ സുബ്രഹ്മണ്യൻ, കേന്ദ്രകമ്മറ്റി അംഗങ്ങളായ ഗഫൂർ ആനമാങ്ങാട്, ജാഫർ ഖാൻ, ഭക്ഷണ കമ്മറ്റി കൺവീനർ സൂരജ് എന്നിവർ കളിക്കാരുമായി പരിചയപെട്ടു.
ടീമുകളുടെ പേര്, കളിച്ച കളി ജയം പരാജയം സമനില, പോയിൻറ് നില എന്നിവ താഴെപറയുന്നു.
ഗ്രൂപ്പ് എ
റെയിൻബോ എഫ്സി
3 – 2- 0 – 1 – 7
ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട് –
3 – 2 – 1 – 0- 6
യൂത്ത് ഇന്ത്യ എഫ്സി –
2 – 0 – 1 – 1 – 1
സുലൈ എഫ്‌സി –
2 – 0 – 2 – 0 – 0
ഗ്രൂപ്പ് ബി
അസീസിയ സോക്കർ
3 – 1 – 1 – 1- 4
ലാന്റെൺ എഫ്സി
3 – 1 -1 – 1 – 4
റിയൽ കേരള എഫ്സി,
2 – 1- 1 – 0 – 3
റോയൽ ഫോക്കസ് ലൈൻ എഫ്സി
2 – 0 – 0 – 2 – 2