കുംഭമേള വെെറൽ താരം ‘മൊണാലിസ’ കേരളത്തിലെത്തുന്നു; കൊണ്ടുവരുന്നത് ബോച്ചെ


മഹാകുംഭമേളയിക്കിടെ സോഷ്യൽ മീഡിയയിൽ വെെറലായ ‘മൊണാലിസ’എന്ന് അറിയപ്പെടുന്ന മോണി ബോൻസ്ലെയെ ആരും അത്രപെട്ടെന്ന് മറന്ന് കാണില്ല. ഇപ്പോഴി താ മൊണാലിസ കേരളത്തിൽ എത്തുകയാണ്. വരുന്ന ഫെബ്രുവരി 14നാണ് മൊണാ ലിസ, ബോബി ചെമ്മണൂരിനൊപ്പം കോഴിക്കോട് എത്തുന്നത്. ബോച്ചെ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. മൊണാലിസയുടെ വീഡിയോയും ബോച്ചെ പങ്കുവച്ചിട്ടുണ്ട്. രാവിലെ 10.30നാണ് മൊണാലിസ കോഴി ക്കോട് ചെമ്മണ്ണൂർ ജ്വല്ലേഴ്സിൽ എത്തുന്നത്.

ഇൻഡോറിൽ നിന്നുള്ള മാലവില്പനക്കാരിയാണ് ‘മൊണാലിസ’. ഇരുണ്ട നിറവും ചാര ക്കണ്ണുകളും വശ്യമനോഹരമായ പുഞ്ചിരിയുമായെത്തിയ ആ പെൺകുട്ടിയുടെ ചിത്ര ങ്ങൾ വ്‌ളോഗര്‍മാര്‍ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് വെെറലായത്. പിന്നാലെ സിനിമയിലേക്കും മൊണാലിസയ്ക്ക് ക്ഷണം ലഭിച്ചു. ബോളി വുഡ് സംവിധായകൻ സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് മോണി അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. ഡയറി ഓഫ് മണിപ്പൂർ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക.

ഈ സിനിമയുമായി ബന്ധപ്പെട്ട് മോണിയുമായും അവരുടെ വീട്ടുകാരുമായി സംസാരി ച്ചതായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ സംവിധായകൻ പറയുന്നു. മൊണാ ലിസയുടെ വീട്ടിലെത്തിയാണ് സംവിധായകൻ ചിത്രവുമായി ബന്ധപ്പെട്ട കരാർ ഒപ്പു വച്ചതെന്നാണ് വിവരം. സിനിമയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കു മെന്നാണ് റിപ്പോർ ട്ടുകൾ. കുടുംബം അനുവദിക്കുമെങ്കിൽ സിനിമയിൽ അഭിനയിക്കുമെന്ന് മൊണാലിസ നേരത്തെ വ്യക്തമാക്കിയിരുന്നു.


Read Previous

തൊഴിൽ നിയമ ലംഘനങ്ങൾ: ബഹ്റൈനിൽ 124 പ്രവാസികളെ നാടുകടത്തി

Read Next

ശനിയാഴ്ച ബന്ദികളെ കൈമാറണം, ഇല്ലെങ്കിൽ വീണ്ടും യുദ്ധം; ഹമാസിനെതിരെ ‘നരകത്തിന്റെ കവാടങ്ങൾ” തുറക്കും; മുന്നറിയിപ്പുമായി നെതന്യാഹു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »