ലോസ് ഏഞ്ചല്‍സിലെ അക്കാദമി മ്യൂസിയം ഓഫ് മോഷന്‍ പിക്‌ചേഴ്‌സില്‍ പ്രദര്‍ശിപ്പി ക്കാനൊരുങ്ങി ഇന്ത്യന്‍ സിനിമകള്‍. 1979ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്‌ത മലയാള ചിത്രം ‘കുമ്മാട്ടി’യും അക്കാദമി മ്യൂസിയം ഓഫ് മോഷന്‍ പിക്‌ചേഴ്‌സില്‍ പ്രദര്‍ശിപ്പിക്കും.

കുട്ടികളെ രസിപ്പിക്കുന്നതിനായി ഒരു ഗ്രാമത്തിലെ യുവ കാണികളെ ഒരു മാന്ത്രികൻ താൽക്കാലികമായി മൃഗങ്ങളാക്കി മാറ്റുന്നതാണ് ചിത്രപശ്ചാത്തലം. രാമുണ്ണി, മാസ്‌റ്റര്‍ അശോക്, വിലാസിനി റീമ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.
മോഹന്‍ലാല്‍ നായകനായ ‘ഇരുവര്‍’ (1997) എന്ന മണിരത്‌നം ചിത്രവും അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ‘ദേവ്‌ദാസ്’, ‘ജോധാ അക്‌ബര്‍’, ‘അമര്‍ അക്‌ബര്‍ അന്തോണി’, ‘മദര്‍ ഇന്ത്യ’, ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’, ‘മായ ദര്‍പ്പണ്‍’, ‘മന്തന്‍’, ‘ഇഷാനോ’, ‘മിര്‍ച്ച് മസാല’, ‘കാഞ്ചന്‍ജംഗ’ എന്നിവയാണ് അക്കാദമി മ്യൂസി യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ഇന്ത്യന്‍ ഐക്കണിക്ക് ചിത്രങ്ങള്‍.

ലോസ് ഏഞ്ചല്‍സിലെ അക്കാദമി മ്യൂസിയം ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് 2025 മാര്‍ച്ച് ഏഴ് മുതല്‍ ഏപ്രില്‍ 19 വരെ നടക്കുന്ന ഇമോഷന്‍ ഇന്‍ കളര്‍: എ കാലെഡൈസ്‌കോപ് ഓഫ് ഇന്ത്യന്‍ സിനിമ എന്ന സെക്ഷനിലാണ് ഇന്ത്യയില്‍ നിന്നുള്ള 12 ചിത്രങ്ങളുടെ പ്രദര്‍ശനം.
അക്കാദമി മ്യൂസിയത്തില്‍ എന്നൊക്കെ ഏതൊക്കെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് നോക്കാം-
മാര്‍ച്ച് 7 – മദര്‍ ഇന്ത്യ (ഹിന്ദി, 1957) – സംവിധാനം: മെഹ്‌ബൂബ് ഖാന്‍
മാർച്ച് 10 – മന്തൻ (ഹിന്ദി, 1976) – സംവിധാനം: ശ്യാം ബെനഗൽ
മാർച്ച് 10 – അമർ അക്ബർ ആന്‍ണണി (ഹിന്ദി, 1977) – സംവിധാനം: മൻമോഹൻ ദേശായി
മാർച്ച് 11 – ഇഷാനോ (മണിപുരി, 1990) – സംവിധാനം: അരിബം ശ്യാം ശർമ്മ
മാർച്ച് 14 – കുമ്മാട്ടി (മലയാളം, 1979) – സംവിധാനം: അരവിന്ദൻ ഗോവിന്ദൻ
മാർച്ച് 18 – മിർച്ച് മസാല (ഹിന്ദി, 1987) – സംവിധാനം: കേതൻ മേത്ത ശനി,
മാർച്ച് 22 – ദേവദാസ് (ഹിന്ദി, 2002) – സംവിധാനം: സഞ്ജയ് ലീല ബൻസാലി
മാർച്ച് 20 – ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (ഹിന്ദി, 1995) – സംവിധാനം: ആദിത്യ ചോപ്ര
മാർച്ച് 31 – ജോധാ അക്ബർ (ഹിന്ദി, 2008) – സംവിധാനം: അശുതോഷ് ഗോവരിക്കർ
ഏപ്രിൽ 5 – കാഞ്ചൻജംഗ (ബംഗാളി, 1962) – സംവിധാനം: സത്യജിത് റേ
ഏപ്രിൽ 8 – മായ ദർപ്പൺ (ഹിന്ദി, 1972) – സംവിധാനം: കുമാർ ഷഹാനി
ഏപ്രിൽ 19 – ഇരുവർ (തമിഴ്, 1997) സംവിധാനം: മണിരത്നം