Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുറോമി വേണ്ട, ലബുബു കുഴപ്പക്കാരനല്ല; ഒമാനിൽ പാവകൾ പിടിച്ചെടുത്തു


മസ്കത്ത്: ഒമാനിൽ ലബുബു എന്ന പാവ നിരോധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്നും ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു. അതേസമയം കുറോമി എന്ന പേരിലുള്ള പാവയെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ അവയുടെ വിൽപ്പന അധികൃതർ തടഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒമാനിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി മസ്കത്തിൽ നടത്തിയ പരിശോധന യിലാണ് 347 ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. തലയോട്ടിയുടെ ചിത്രങ്ങൾ ഈ വസ്തുക്കളിൽ ഉണ്ടായിരുന്നത് കൊണ്ടാണ് ഇവ പിടിച്ചെടുത്തത്. കുട്ടികളുടെ പാവകൾ,സ്കൂൾ ബാഗുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടും. കുറോമി എന്ന് പേരിലുള്ള പാവകൾ തലയോട്ടി ഡിസൈനിലാണ് നിർമ്മിച്ചിട്ടുള്ളത് എന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവയുടെ വിൽപ്പന അധികൃതർ തടഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് കടയുടമകൾക്കെതിരെ കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമങ്ങൾ ലംഘിച്ചതിന് പിഴയും ചുമത്തിയിട്ടുണ്ട്. മതപരമായും,പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായതുമായി ഇത്തരം വസ്തുക്ക ളോ,മുദ്രാവാക്യങ്ങളോ വിൽപ്പന നടത്താനോ പ്രദർശിപ്പിക്കാനോ പാടില്ലെന്ന് അധികൃതർ അറിയിച്ചു. ഒമാനിൽ വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.


Read Previous

തൊട്ടാൽ പൊള്ളും; ഇന്ന് മാത്രം കൂടിയത് 1200 രൂപ, സർവകാല റെക്കാർഡിൽ സ്വർണം, 80000 കൊടുത്താലും ഒരു പവൻ കിട്ടില്ല

Read Next

ദുബൈ ജനസംഖ്യ 40 ലക്ഷമായി, 14 വർഷം കൊണ്ട് താമസക്കാരുടെ എണ്ണത്തിൽ 20 ലക്ഷം വർദ്ധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »