ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി: യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചതോടെ കുവൈത്തിൽ കുടുങ്ങിയ മൂന്ന് ഇന്ത്യൻ പ്രവാസികളുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. സാമൂഹ്യപ്രവർത്തകരുടെ അക്ഷീണ പരിശ്രമത്തിനൊടുവിൽ കുവൈത്ത് എയർവേയ്‌സ് അനുവദിച്ച പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയച്ചത്. ഇന്ന് ഉച്ചയ്ക്ക് കുവൈത്തിൽ നിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 5.30ഓടെ കൊച്ചി വിമാനത്താവള ത്തിലെത്തും.

മേഖലയിലെ സംഘർഷം കാരണം സാധാരണ സർവീസുകൾ മുടങ്ങിയതോടെ മൃതദേഹങ്ങൾ ദിവസങ്ങളായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രശസ്ത സാമൂഹ്യപ്രവർത്തകൻ സലീം കുമ്മേരിയും സുഹൃത്ത് അയ്യൂബും നടത്തിയ നിരന്തരമായ ഇടപെടലുകളെത്തുടർന്നാണ് കുവൈത്ത് എയർവേയ്‌സ് വിമാനം അനുവദിക്കാൻ തയ്യാറായത്. യാത്രക്കാരില്ലാതെ എത്തിയ വിമാനത്തിൽ മൃതദേഹങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.
മൈദീൻ അലി ഖാൻ (74): കൊല്ലം പത്തനാപുരം സ്വദേശി. സന്ദർശക വിസയിൽ മകളെ കാണാനെ ത്തിയ അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചത്. മകൾ ഫൗസിയ സബാഹ ആശുപത്രിയിലെ നഴ്സാണ്. മകൾക്കും കുടുംബത്തിനും വിമാനമില്ലാത്തതിനാൽ പിതാവിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ നാട്ടിലെത്താനായിട്ടില്ല. തോമസ് ജോർജ് (57): ആലപ്പുഴ കായംകുളം സ്വദേശി. ജഹ്‌റ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. എഫ്.പി.എസ് കമ്പനി ജീവനക്കാരനായിരുന്നു.സോണി വസന്ത്: ഇദ്ദേഹത്തിന്റെ മൃതദേഹം ഡൽഹിയിലേക്കാണ് കൊണ്ടുപോയത്.
മൃതദേഹങ്ങൾ ഇന്ത്യയിലെത്തിച്ച ശേഷം, സംഘർഷം കാരണം ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന കുവൈത്ത് പൗരന്മാരെ തിരികെ എത്തിക്കാനും ഈ വിമാനം ഉപയോഗിക്കും. പ്രതിസന്ധി ഘട്ടത്തിലും പ്രവാസികളോട് കുവൈത്ത് അധികൃതർ കാണിച്ച ഈ സഹായഹസ്തം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു.
