
കുവൈത്ത്: രാജ്യത്തിന്റെ പരമോന്നത ബഹുമതി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് കുവൈത്ത്. രണ്ടുദിവസത്തെ കുവൈത്ത് ഔദ്യോഗിക സന്ദർശനത്തിനാണ് മോദി എത്തിയത്. ബയാന്‍ പാലസില്‍ നടന്ന ചടങ്ങിലാണ് കുവൈത്ത് അമീർ ‘മുബാറക് അല്‍ കബീര്‍ നെക്ലേസ്’ സമ്മാനിച്ചത്.
ശനിയാഴ്ച കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് ബയാൻ പാലസിൽ ഔദ്യോഗിക സ്വീകരണം നൽകി. തുടർന്ന് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി മോദി കൂടികാഴ്ച നടത്തുകയും ചെയ്തു. ഇതിനിടെയാണ് അമീർ ‘മുബാറക് അല്‍ കബീര്‍ നെക്ലേസ്’ നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെ ടുത്തുന്നതിന് മോദി നടത്തിയ ശ്രമങ്ങളെ ആദരിച്ചാണ് ബഹുമതി നൽകിയത്.
കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അല്‍ അഹ്‌മദ് അല്‍ സബാഹ്, ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ്, ഉന്നത ഉദ്യോഗസ്ഥരും എന്നിവരും യോഗത്തില്‍ പങ്കെടുത്തു.