
റിയാദ് : കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി റിയാദിലെ അൽ-യമമ കൊട്ടാരത്തിലെ റോയൽ കോർട്ടിൽ കൂടിക്കാഴ്ച നടത്തി.
രണ്ട് സഹോദരരാജ്യങ്ങൾ തമ്മിലുള്ള ബന്ധം, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തി ന്റെ വശങ്ങൾ, ഇരു രാജ്യങ്ങളുടെ വികസനത്തിന് പിന്തുണ നൽകുന്ന അവസരങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിര തയും വർദ്ധിപ്പിക്കുന്ന തരത്തിൽ നടത്തിയ ശ്രമങ്ങളും അവലോകനം ചെയ്തു.

യോഗത്തിൽ സൗദി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള, സഹമന്ത്രിയും കാബിനറ്റ് അംഗവുമായ പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസീദ് ബിൻ മുഹമ്മദ് അൽ-ഐബാൻ, കുവൈത്തിലെ സൗദി അംബാസഡർ പ്രിൻസ് സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് എന്നിവർ പങ്കെടുത്തു. ഉന്നത കുവൈറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.