Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അടിമുടി മാറാനൊരുങ്ങി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം; മൂന്നാം ഘട്ട പ്രവൃത്തികൾ ഉടൻ പൂർത്തിയാകും


കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതിയുടെ മൂന്നാം ഘട്ടം ഉടൻ പൂർത്തിയാ ക്കുമെന്ന് കുവൈത്ത് അധികൃതർ. മൂന്നാം ഘട്ടത്തിലെ 88 ശതമാനം ജോലികളും ഇതുവരെ പൂർത്തി യാക്കി. റൺവേകൾ പുനർനിർമിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും ഡയറക്ട റേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി.

പുതിയ പാസഞ്ചർ ടെർമിനൽ (T2) പ്രവർത്തനം ആരംഭിക്കും മുൻപ് വ്യോമഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് നിലവിലെ പദ്ധതിയുടെ ലക്ഷ്യം. ഇതിന് പുറമെ എയർ നാവിഗേഷൻ സംവിധാ നങ്ങളും മൂന്ന് റൺവേകളും ഉൾപ്പെടുന്ന 11 ഉപപദ്ധതികൾ പൂർത്തിയാക്കുമെന്ന് ഡയറക്ടർ എൻജിനീയർ അഹമ്മദ് ഹുസൈൻ വ്യക്തമാക്കി. മൂന്നാം ഘട്ടത്തിൽ പുതിയ എയർ ട്രാഫിക് കൺട്രോൾ ടവർ, റൺവേയുമായി ബന്ധപ്പെട്ട ജോലികൾ,അടിസ്ഥാന സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട ജോലികളാണ് നടക്കുന്നത്.

ഏകദേശം 180 ദശലക്ഷം കുവൈത്ത് ദിനാർ ചെലവിലാണ് വിമാനത്താവള വികസന പദ്ധതി നടപ്പാ ക്കുന്നത്. പദ്ധതിയുടെ മുൻ ഘട്ടങ്ങൾ വിജകരമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. കിഴക്കൻ റൺവേ പുനർനിർമാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.പദ്ധതി പൂർത്തിയാകുന്നതോടെ കുവൈ ത്ത് അന്താരാഷ്ട്ര വിമാനത്താവളം ഏറ്റവും മികച്ച ആധുനിക വിമാനത്താവളങ്ങളിൽ ഒന്നായി മാറുമെന്നും ഡയറക്ടർ എൻജിനീയർ വ്യക്തമാക്കി.


Read Previous

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

Read Next

ടേക്ക് ഓഫിന് സെക്കൻഡുകൾ ബാക്കി, എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചു; കസ്റ്റഡിയിലെടുത്ത് പൊലീസ് കൗതുകം ലേശം കൂടി പോയെന്ന് യാത്രക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »