ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി: കുവൈത്തിൽ ത്രികക്ഷി സഹകരണത്തോടെ സാമ്പത്തിക ടൂറിസം സാധ്യതകൾ കൂടുതൽ വിപുലപ്പെടുത്താൻ നീക്കം .വ്യാപാര വ്യവസായ മന്ത്രിയും വാർത്താവിനിമയ കാര്യ സഹമന്ത്രിയുമായ ഒമർ അൽ ഒമറുമായും ടൂറിസം പ്രോജക്ട് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് അൽ സൽമാനുമായും നടത്തിയ കൂടിക്കാഴ്ചയിൽ മുനിസിപ്പൽ പൊതുമരാമത്ത് മന്ത്രി ഡോ . നൂറ അൽ മിശിഹാൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത് .

രാജ്യത്തെ സാംസ്കാരിക, സാമൂഹിക, വിനോദസഞ്ചാര മേഖലയെ കൂടുതൽ സമ്പന്ന മാക്കാൻ സഹായിക്കുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് തീരുമാനം .നിർദിഷ്ട പദ്ധതികൾ പ്രാവർത്തികമാകുന്നതോടെ രാജ്യ നിവാസികളുടെ ക്ഷേമം വർധിക്കുകയും വിവിധ മേഖലകളിൽ സുസ്ഥിരവും സമഗ്രവുമായ വികസനം യാഥാർഥ്യ മാവുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .
