Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച് സ്വന്തം വാഹനത്തിൽ ഘടിപ്പിച്ച് തട്ടിപ്പ്: കുവൈത്തിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ പിടിയിൽ


കുവൈത്ത് സിറ്റി : കുവൈത്തിൽ വിവിധ നിയമ ലംഘനങ്ങളെ തുടർന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച് സ്വന്തം വാഹനത്തിൽ ഘടിപ്പിച്ചു തട്ടിപ്പ് നടത്തുന്ന മുനിസിപ്പിലിറ്റി ഉദ്യോഗസ്ഥൻ പിടിയിലായി.പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുന്ന ജഹ്‌റ മുനിസിപ്പാലിറ്റിയുടെ നയീം യാർഡിലെ ഉദ്യോഗസ്ഥനാണ് ഇയാൾ.

പിടിച്ചെടുത്ത ഒരു വാഹനത്തിന്റെ ഉടമയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.വാഹനം മുനിസിപ്പാലിറ്റിയുടെ ഗാരേജിൽ ആയിരിക്കെ ഉടമയുടെ പേരിൽ ഗതാഗത നിയമ ലംഘനത്തിന് പിഴ ലഭിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്.

ഇതേ തുടർന്ന് വാഹനം സൂക്ഷിച്ച ജഹറയിലെ മുനിസിപ്പാലിറ്റിയുടെ നയീം ഗാരേജിൽ വാഹനം പരിശോധിക്കുവാൻ ഉടമ എത്തുകയും വാഹനത്തിൽ നമ്പർ പ്ലേറ്റ് ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.തുടർ നടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.


Read Previous

യുഎഇ വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിയുടെ കബറടക്കം ഇന്ന് നടക്കില്ല, വൈകും, വ്യാഴാഴ്ചയ്ക്കകം കബറടക്കം നടത്തണമെന്ന് യുഎഇ

Read Next

ജുബൈൽ കെ.എം.സി.സി സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് സമാപനം, സിറ്റി ഏരിയ ടീം ജേതാക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »