Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിസ ഫീസ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കുവൈത്ത്


കുവൈത്ത് സിറ്റി: വിസ ഫീസ് നിരക്കിൽ മാറ്റം വരുത്താൻ ഒരുങ്ങി കുവൈത്ത്. വിവിധ വിസകളുടെ ഫീസ് 10 ദിനാർ ആയി ഉയർത്തും. താമസ പെർമിറ്റുകൾ സന്ദർശക വിസകൾ എന്നിവയുടെ അപേക്ഷ നടപടിക്രമങ്ങളിലും മാറ്റം വരുത്തുമെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഫാമിലി, ചികിത്സ, മൾട്ടിപ്പിൾ എൻട്രി, ടൂറിസം തുടങ്ങിയ വിസകളുടെ ഫീസ് പത്ത് ദിനാർ ആയി ഉയർത്താനാണ് സർക്കാർ നീക്കം. നിലവിൽ മൂന്ന് ദിനാർ മാത്രമാണ് വിസയുടെ ഫീസ്. വിസ നിയമ ങ്ങളിൽ കുവൈത്ത് മാറ്റം വരുത്തിയതോടെ കൂടുതൽ ആളുകളാണ് അപേക്ഷകൾ സമർപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരക്കുകൾ വർധിപ്പിച്ചതെന്നാണ് വിവരം.

ഗാർഹിക തൊഴിലാളികൾ, സർക്കാർ – സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവർ, എണ്ണമേഖലയിൽ താൽക്കാലിക തൊഴിലാളികൾ എന്നിവരുടെ വിസ ഫീസ് 10 ദിനാറായി വർദ്ധിപ്പിക്കും. വിവിധ വിസക ളിൽ രാജ്യത്തെത്തിയ ശേഷം റസിഡൻസി പെർമിറ്റ് ലഭിക്കാനുള്ള അപേക്ഷകളുടെ നിരക്കിലും മാറ്റം വരുത്തും. പുതുക്കിയ നിരക്കുകൾ അടുത്ത മാസം മുതൽ നിലവിൽ വരും എന്നാണ് റിപ്പോർട്ടുകൾ.


Read Previous

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; ബിഹാറില്‍ ഏഴ് നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്

Read Next

അലിഫ് ലിങ്കോ ഡ്രമാറ്റിക്സ്’25 സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »