ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങളിൽ വൻ വർധനവ് രേഖപ്പെ ടുത്തിയതായി കണക്കുകൾ. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് ആന്‍ഡ് ട്രാഫിക് അഫയേഴ്‌സ് വിഭാഗമാണ് പേടിപ്പെടുത്തുക ഒരു സ്ഥിതിവിവര ക്കണക്ക് റിപ്പോര്‍ട്ട് ചെയ്തത്.
2024ലെ ആദ്യ ആറ് മാസങ്ങളില്‍ കുവൈറ്റില്‍ ആകെ 182 ദിവസങ്ങളിലായി 30 ലക്ഷത്തിലധികം ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയതായാണ് കണക്കുകൾ. രാജ്യത്തിലെ റോഡ് സുരക്ഷയെക്കുറിച്ചും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനെ ക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്ന കണക്കുകളാണ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്ത് ട്രാഫിക് നിയമങ്ങൾ കൂടുതൽ കർക്കശമാക്കാനുള്ള ശ്രമങ്ങൾ പുരോഗമി ക്കവെയാണ് രാജ്യത്തെ റോഡ് സുരക്ഷയുടെ ഭീതി നിറഞ്ഞ അവസ്ഥ വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. രാജ്യത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരിക്കും ഇതെന്നാണ് ഈ മേഖലയിലെ വിദഗ്ധരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.’
എല്ലാ വിധത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങളും ഈ കാലയളവിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. അമിത വേഗത, ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കൽ എന്നിവയാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലൈസൻസില്ലാതെ വാഹനമോടിക്കൽ സിഗ്നലു കളിലെ റെഡ് ലൈറ്റ് ലംഘനം തുടങ്ങിയ ഗുരുതരമായ നിയമ ലംഘനങ്ങളും കുറവല്ല.
മെച്ചപ്പെട്ട നിയമ നിര്‍വഹണത്തിന്റെയും പൊതു അവബോധത്തിന്റെയും അടിയന്തര പ്രാധാന്യമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഇത്രയധികം നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ, റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും അധികൃതർ വ്യക്തമാക്കി.