Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശത്രുവിന്റെ ഓരോ നീക്കത്തിനും മുന്നിൽ വൻമതിലായി കുവൈത്ത് സൈന്യം: നഗരങ്ങളിൽ മുഴങ്ങിയത് പ്രതിരോധത്തിന്റെ ഇടിമുഴക്കം; പൗരന്മാർ ജാഗ്രത പാലിക്കണം


കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഉണ്ടായ ശത്രുരാജ്യങ്ങളുടെ മിസൈൽ, ഡ്രോൺ ആക്രമണ നീക്കങ്ങളെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. ശനിയാഴ്ച പുലർച്ചെയോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടത്. ശത്രുക്കൾ തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ വെടി വെച്ചിട്ടതായും ഇതിന്റെ ശബ്ദമാണ് കേട്ടതെന്നും അധികൃതർ സ്ഥിരീകരിച്ചു.

രാജ്യത്തിന്റെ അതിർത്തികളിൽ അതീവ ജാഗ്രത തുടരുകയാണ്. മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ വീഴാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഫോടന ശബ്ദങ്ങളിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതി രോധ സംവിധാനങ്ങൾ സജ്ജമാണെന്നും സൈനിക വക്താവ് വ്യക്തമാക്കി

പൗരന്മാരും താമസക്കാരും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. ഴെ വീണുകിടക്കുന്ന അജ്ഞാത വസ്തുക്കളോ മിസൈൽ അവശിഷ്ടങ്ങളോ തൊടരുത്.ഔദ്യോഗിക വാർത്താ ഏജൻസികൾ (KUNA) നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കുക.സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ പ്രചരി പ്പിക്കുന്നത് നിയമവിരുദ്ധമാണ്.സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കുവൈത്ത് ഭരണകൂടം അറിയിച്ചു.


Read Previous

യു.എ.ഇ ലക്ഷ്യമാക്കി വൻ മിസൈൽ-ഡ്രോൺ ആക്രമണം; 9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും തകർത്തു; ഫുജൈറയിൽ തീപിടുത്തം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »