Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അധ്യാപക യോഗ്യതാ നിർണയ പരീക്ഷ എഴുതുന്നതിനിടെ പ്രസവവേദന; ആശുപത്രിയിലെത്തിച്ച പരീക്ഷാർത്ഥിക്ക് മകൾ പിറന്നു


ടോങ്ക്: അധ്യാപക യോഗ്യത നിര്‍ണയ പരീക്ഷയ്ക്കിടെ നടന്ന ഒരു അപൂര്‍വ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നു. പരീക്ഷ എഴുതുന്നതിനിടെ പരീക്ഷാര്‍ത്ഥികളിലൊരാള്‍ക്ക് പ്രസവ വേദന അനുഭവപ്പെടുകയും ഉടന്‍ തന്നെ അവരെ അധികൃതര്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. അല്‍പ്പസമയത്തിനകം അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

പരീക്ഷ തുടങ്ങി മിനിറ്റുകള്‍ക്കകം തന്നെ പ്രിയങ്ക ചൗധരി എന്ന യുവതിക്ക് പ്രസവവേദന തുടങ്ങി. ടോങ്ക് ജില്ലയിലെ മല്‍പ്പുരയിലുള്ള ബാഗ്‌ദി ഗ്രാമത്തില്‍ നിന്നുള്ള യുവതിയാണ് ഇത്. ഇവര്‍ക്ക് പ്രസവ വേദന ഉണ്ടായ ഉടന്‍ തന്നെ പരീക്ഷ കേന്ദ്രത്തിന്‍റെ സൂപ്രണ്ട് ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചു. ഉടന്‍ തന്നെ അവരെ സാദത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. പിന്നാലെ തന്നെ പ്രസവവും നടന്നു.

തങ്ങള്‍ പരീക്ഷയ്ക്ക് എത്തിയതാണ്. മകള്‍ ഇവിടെ വച്ച് തന്നെ പിറക്കുമെന്ന് തങ്ങള്‍ കരുതിയിരു ന്നേയില്ല എന്ന് പ്രിയങ്കയുടെ ഭര്‍ത്താവ് ജീത്‌റാം ചൗധരി പറഞ്ഞു. ഇത് ഒരു ഭാഗ്യ സൂചനയാണ്. പരീക്ഷ സമയത്ത് ലക്ഷ്‌മി ദേവി ഞങ്ങളുടെ വീട്ടിലേക്ക് കടന്ന് വന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വേദന അനുഭവപ്പെട്ടതിനാല്‍ പ്രിയങ്കയ്ക്ക് പരീക്ഷ എഴുതി പൂര്‍ത്തിയാക്കാനായില്ല. അതില്‍ പ്രിയങ്കയ്ക്ക് അല്‍പ്പം വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2025 റീറ്റ് പരീക്ഷയ്ക്ക് 14 ലക്ഷം അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഫെബ്രുവരി 27, 28 തീയതികളി ലായാണ് പരീക്ഷ നടന്നത്. രാജസ്ഥാനിലെ 1731 കേന്ദ്രങ്ങളിലായാണ് പരീക്ഷ സജ്ജമാക്കിയിരുന്നത്. രണ്ട് തലങ്ങളിലേക്കാണ് റീറ്റ് പരീക്ഷ നടത്തുന്നത്. ഒന്നാം ലെവല്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളി ലേക്കുള്ള അധ്യാപകര്‍ക്കും രണ്ടാം ലെവല്‍ പരീക്ഷ ആറുമുതല്‍ എട്ട് വരെ ക്ലാസുകളിലേക്കുള്ള അധ്യാ പകരുടെ നിയമനത്തിനുമായാണ് നടത്തുന്നത്.


Read Previous

ലോകം കാത്തിരുന്ന ചര്‍ച്ച അതിരൂക്ഷമായ വാക്പോരില്‍ അവസാനിച്ചു, ട്രംപ് – സെലൻസ്കി കൂടിക്കാഴ്ചയിൽ അസാധാരണ രംഗങ്ങൾ; സെലൻസ്കിയോട് വൈറ്റ് ഹൗസിന് പുറത്തുപോകാൻ ആജ്ഞാപിച്ച് ട്രംപ്, മൗനം പാലിച്ച് ഇന്ത്യ

Read Next

ഇഫ്‌താറിന് തീൻമേശയിൽ നിറയട്ടെ വ്യത്യസ്‌ത രുചി; റമദാനിൽ വെറൈറ്റി റെസിപ്പി ട്രൈ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »