Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പിതൃ സ്‌മരണയില്‍ വാവുബലി അര്‍പ്പിച്ച് ലക്ഷങ്ങള്‍


തിരുവനന്തപുരം: പിതൃ സ്‌മരണയില്‍ ഇന്ന് കര്‍ക്കടക വാവുബലി. ആയിരക്കണക്കിന് പേരാണ് വിവിധ ഇടങ്ങളിൽ ബലിതർപ്പണം നടത്തുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ബലി തർപ്പണ കേന്ദ്രങ്ങളിൽ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രധാന ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ബലി തർപ്പണം നടക്കും.

പൂജാവിധികളും ആചാരങ്ങളും കൃത്യമായ ചിട്ടയോട് കൂടി നടക്കുന്ന ആചാര ക്രിയയാണ് ഇത്. സാധാരണയായി നദിക്കരകളിലോ ക്ഷേത്രങ്ങളിലോ പ്രത്യേകമായി തയ്യാറാക്കിയ ബലിത്തറകളിലോ ആണ് തർപ്പണം നടത്താറുള്ളതെങ്കിലും സ്വന്തം വീട്ടുമുറ്റത്ത് ബലിയിടുന്നവരുമുണ്ട്.

പ്രധാന ബലി തര്‍പ്പണ ആചാര നിരീക്ഷണങ്ങള്‍

കർക്കടക വാവുബലി മുടക്കുന്നത് പിതൃക്കളുടെ കോപത്തിന് കാരണമാകുമെന്നാണ് വിശ്വാസം. സ്വന്തം പിതാവ് മരിച്ചവർക്ക് മാത്രമേ തർപ്പണം ചെയ്യാൻ പാടുള്ളൂ. കർക്കിടക വാവുബലി ഇടുന്നതുകൊണ്ട് ആണ്ടുബലി (വാർഷിക ശ്രാദ്ധം) ഒഴിവാക്കാൻ കഴിയില്ല. എല്ലാ ദിവസവും ബലിതർപ്പണം നടത്താൻ സൗകര്യമുള്ള ക്ഷേത്രങ്ങളും കേരളത്തിലുണ്ട്. കർക്കടകം, തുലാം, കുംഭം എന്നീ മാസങ്ങളിലെ അമാവാസി നാളുകളിൽ ബലിതർപ്പണം നടത്തുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു.

കർക്കടക വാവുബലി നടക്കുന്ന പ്രധാന കേന്ദ്രങ്ങൾ

തിരുവനന്തപുരം: തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം, വർക്കല പാപനാശം ബീച്ച്.

കൊല്ലം: തിരുമുല്ലവാരം ബീച്ച്, മുണ്ടയ്ക്കൽ പാപനാശം ബീച്ച്.

പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രം (പമ്പാ നദിയുടെ തീരം).

കോട്ടയം: വെന്നിമല ശ്രീരാമക്ഷേത്രം.

ആലപ്പുഴ: തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്‌താ ക്ഷേത്രം.

എറണാകുളം: ആലുവ മണപ്പുറം (പെരിയാർ നദിയുടെ തീരം), ചേലാമറ്റം ക്ഷേത്രം (പെരുമ്പാവൂർ).

തൃശ്ശൂർ: തിരുവില്ല്വാമല ശ്രീ വില്ല്വാദ്രിനാഥ ക്ഷേത്രം.

പാലക്കാട്: കൽപ്പാത്തി പുഴക്കടവ് (നിളാ നദിയുടെ പോഷകനദി).

മലപ്പുറം: തിരുനാവായ നവാമുകുന്ദക്ഷേത്രം (ഭാരതപ്പുഴയുടെ തീരം).

വയനാട്: തിരുനെല്ലി പാപനാശിനി (തിരുനെല്ലി ക്ഷേത്രത്തിനടുത്ത്).

കോഴിക്കോട്: ശ്രീകണ്ഠേശ്വരം ക്ഷേത്രം, കൊയിലാണ്ടി മൂടാടി ഉരുപുണ്യകാവ് ദുർഗാ ഭഗവതിക്ഷേത്രം.

കണ്ണൂർ: പയ്യാമ്പലം ബീച്ച്, തലശ്ശേരി ജഗന്നാഥ ക്ഷേത്രം.

കാസർകോട്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം.

തൃശൂരിലെ വിവിധയിടങ്ങളിലും ബലിതര്‍പ്പണം നടന്നു: പിതൃ മോക്ഷ പുണ്യത്തിനായി തൃശൂരിലെ ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ആയിരങ്ങൾ ബലിതർപ്പണം നടത്തി. തിരുവില്വാമല പാമ്പാടി ഐവര്‍ മഠം, ആറാട്ടുപുഴ മന്ദാരം കടവ്, എടക്കഴിയൂര്‍ പഞ്ചവടി ശ്രീശങ്കര നാരായണ മഹാദേവക്ഷേത്രം, കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം, പുഴയ്‌ക്കല്‍ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രം, പാറമേക്കാവ് ശാന്തിഘട്ട്, ചാവക്കാട് കടപ്പുറം തുടങ്ങി ജില്ലയിലെ വിവിധയിടങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നു.

പുലർച്ചെ മുതൽ ബലിതർപ്പണത്തിനായി ഭക്തരുടെ നീണ്ട നിരയാണ് പലയിടങ്ങളിലും അനുഭവപ്പെട്ടത്. ബലിതർപ്പണത്തിന് എത്തിയവർക്ക് വിപുലമായ സൗകര്യങ്ങളും ഒരുക്കിയിരുന്നു. മഴ തുടരുന്ന സാഹച ര്യത്തിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു.

നാവാ മുകുന്ദ ക്ഷേത്രത്തിലെത്തി ഭക്തര്‍: ഏതാണ്ട് അര ലക്ഷത്തോളം പേരാണ് ഭാരതപ്പുഴയുടെ തീരത്തുള്ള നാവാ മുകുന്ദ ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങിനെത്തിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ മൂന്നു മണിക്കൂറോളം കാത്ത് നിന്നാണ് ബലിതര്‍പ്പണം നടത്തിയത്. “16 കര്‍മികളുടെ നേതൃത്വത്തില്‍ രാത്രി 2 മണിക്ക് തർപ്പണം തുടങ്ങി.

ഉച്ച മുതല്‍ തന്നെ വിവിധ നാടുകളില്‍ നിന്ന് ആളുകള്‍ എത്തിയിരുന്നു. പൊലീസും ഫയര്‍ ഫോഴ്‌സും മുങ്ങല്‍ വിദഗ്‌ധരും ലൈഫ് ഗാര്‍ഡുമാരും ആവശ്യമായ സുരക്ഷ ഒരുക്കാന്‍ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ഭാരതപ്പുഴയില്‍ വലിയ കുത്തൊഴുക്കില്ലാത്തത് കൊണ്ട് ഇത്തവണ വലിയ പ്രശ്‌നങ്ങളില്ലാതെ ബലി അര്‍പ്പിക്കാനായെന്ന് തിരുനാവായ നാവാ മുകുന്ദ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ പരമേശ്വരന്‍ പറഞ്ഞു.

ബലിതർപ്പണ സ്ഥലത്ത് വിഷപ്പാമ്പ്: കൊടുങ്ങല്ലൂരിലെ ബലിതര്‍പ്പണ ചടങ്ങ് നടക്കുന്ന സ്ഥലത്ത് വിഷപ്പാമ്പ്. കാര വാക്കടപ്പുറത്ത് മത്സ്യബന്ധന വലയില്‍ കുടുങ്ങിയ നിലയിലാണ് അണലിയെ കണ്ടെത്തിയത്. മൂന്നടിയോളം നീളമുള്ള പാമ്പിനെയാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. വിവരം അറിഞ്ഞ സ്‌നേക്‌ റെസ്‌ക്യൂവര്‍ സജ്‌ന മതിലകം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.


Read Previous

അഞ്ച് കുട്ടികളടക്കം 50 പേരുമായി പറന്ന റഷ്യൻ വിമാനം കാണാതായതായി

Read Next

ചരിത്രനേട്ടത്തില്‍ ദിവ്യ ദേശ്‌മുഖ്..! വനിതാ ലോകകപ്പ് ചെസ്സില്‍ ആദ്യമായി ഒരു ഇന്ത്യക്കാരി ഫൈനലില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »