Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭൂമി കുംഭകോണ കേസ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ


ബംഗളൂരു: ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ. മൈസൂരു അർബൻ ഡെവല പ്‌മെന്റ് അതോറിറ്റി (മുഡ) സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്നാ രോപിച്ചാണ് മുതിർന്ന കോൺഗ്രസ് നേതാവുകൂടിയായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയത്. മൂന്ന് സാമൂഹിക പ്രവർത്തകർ സമർപ്പിച്ച ഹർജിയിലാണ് നടപടി.

മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നിവരാണ് ഹർജി നൽകിയത്. ‘1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, ഭാരതീയ നാഗരിക സുരക്ഷാ സംഹിത സെക്ഷൻ 218 എന്നിവ പ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ ക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകണമെന്ന അഭ്യർത്ഥനയിൽ കോംപീറ്റന്റ് അതോറിറ്റിയുടെ തീരുമാനത്തിന്റെ പകർപ്പ് ഗവർണറുടെ നിർദേശമനുസരിച്ച് ഇതോടൊപ്പം ചേർക്കുന്നു’- എന്നാണ് ഗവർണറുടെ സെക്രട്ടേറിയറ്റിൽ നിന്ന് പ്രവർത്തകർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നത്.

പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയെക്കുറിച്ച് വിവരം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.മുഖ്യമന്ത്രിയുടെ ഭാര്യ ബി എം പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടി എന്ന ആരോപണത്തിലാണ് ഗവർണ റുടെ നടപടി. സാമൂഹിക പ്രവർത്തകരുടെ പരാതിയിൽ സിദ്ധരാമയ്യയുടെയും മകൻ എസ് യതീന്ദ്രയുടെയും മുഡയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പേര് ഉൾപ്പെട്ടിട്ടുണ്ട്. ആരോപണങ്ങൾക്ക് ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും എന്തുകൊണ്ട് പ്രോസിക്യൂട്ട് ചെയ്യരുതെന്ന് മറുപടി നൽകണമെന്നും ചൂണ്ടിക്കാട്ടി ഗവർണർ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനുപിന്നാ ലെയാണ് പ്രോസിക്യൂഷന് അനുമതി നൽകിയിരിക്കുന്നത്.


Read Previous

നവ സ്വാതന്ത്ര്യ സംരക്ഷണ സമരങ്ങൾക്ക് കാലമായി: റിയാദ് ഒ ഐ സി സി.

Read Next

പുതിയ എംപോക്സ് വൈറസ് കൂടുതല്‍ അപകടകാരി; ലോകം ഭയക്കുന്ന രോഗത്തെക്കുറിച്ച് കൂടുതലറിയാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »