Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് ബസുകള്‍ നദിയിലേക്ക് ഒലിച്ചു പോയി; ഏഴ് ഇന്ത്യാക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍, 63 പേരെ കാണാതായി


കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയ്ക്കിടെ ദേശീയപാതയില്‍ ഉരുള്‍പൊട്ടലുണ്ടായ തിനെ തുടര്‍ന്ന് രണ്ട് ബസുകള്‍ നദിയില്‍ പതിച്ച് വന്‍ ദുരന്തം. ടൂറിസ്റ്റ് ബസുകള്‍ നദിയില്‍ പതിച്ചുണ്ടായ അപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. ബസിലുണ്ടായിരുന്ന 63 പേരും നദിയില്‍ ഒലിച്ചുപോയെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ച ഇന്ത്യക്കാര്‍ ബിര്‍ഗ ഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാ രാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ സെന്‍ട്രല്‍ നേപ്പാളിലെ മദാന്‍-അശ്രിത് ദേശീയ പാതയിലാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ബസില്‍ നിന്ന് മൂന്ന് യാത്രക്കാര്‍ ചാടി രക്ഷപ്പെട്ടു. നേപ്പാള്‍ പൊലീസിന്റെ നേതൃത്വത്തില്‍ കാണാതായവര്‍ക്കായി ത്രിശൂലി നദിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയായിരുന്ന തിനാല്‍ നദിയില്‍ നല്ല ഒഴുക്കുമുണ്ട്.

കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ഏയ്ഞ്ചല്‍ ബസും കാഠ്മണ്ഡുവില്‍ നിന്ന് ഗൗറിലേക്ക് വരികയായിരുന്ന ഗണപതി ഡീലക്‌സ് ബസുമാണ് അപകടത്തില്‍പ്പെട്ടത്. എയ്ഞ്ചല്‍ ബസില്‍ 24 യാത്രക്കാരും ഗണപതി ഡീലക്‌സ് ബസില്‍ 41 യാത്രക്കാരും ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍പ്പെട്ട ഗണപതി ബസിലെ മൂന്നു യാത്ര ക്കാരാണ് ചാടി രക്ഷപ്പെട്ടത്. ഈ മൂന്ന് പേരാണ് അധികൃതരെ അപകട വിവരമറിയി ച്ചത്. ദുരന്തത്തെ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ അനുശോചിച്ചു.

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും കാണാതായ യാത്രക്കാരെ എത്രയുംവേഗം കണ്ടെത്താനും അദ്ദേഹം നിര്‍ദേശം നല്‍കി. ഹിമാലയന്‍ രാജ്യമായ നേപ്പാളില്‍ തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി റോഡുകളിലും ഹൈവേ കളിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കാഠ്മണ്ഡു-ചിത്വാനിലെ ഭരത്പൂരിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.


Read Previous

ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗം; സ്മൃതി ഇറാനിയെ പരിഹസിക്കുന്നത് അവസാനിപ്പിക്കണം’: പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

Read Next

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 11 പനി മരണം; നാല് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »