ഉപഗ്രഹങ്ങളുടെ വിക്ഷേപണം: ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരം സഹകരിക്കും; 18 ദശലക്ഷം ഡോളറിന്റെ ധാരണാ പത്രം ഒപ്പിട്ടു


ബംഗളൂരു: വാണിജ്യ തലത്തില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ധാരണാ പത്രം ഒപ്പു വച്ചു. 18 ദശലക്ഷം ഡോളറിന്റെ ധാരണാ പത്രമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വച്ചത്.

ഇന്ത്യക്ക് വേണ്ടി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് ആണ് കരാറിലേര്‍പ്പെട്ടത്. ധാരണ സംബന്ധിച്ച് ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമീഷണര്‍ ഫിലിപ്പ് ഗ്രീന്‍ പ്രഖ്യാപനം നടത്തി.

ഓസ്ട്രേലിയന്‍ സ്ഥാപനമായ സ്പേസ് മെഷീന്‍സ് 2026 ല്‍ ഇസ്റോയുടെ സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളില്‍ (എസ്.എസ്.എല്‍.വി) പരിശോധന-നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കുമെന്ന് സഹ സ്ഥാപകന്‍ രജത് കുല്‍ശ്രേഷ്ഠ പറഞ്ഞു. ഇതുവരെ ഉള്ളതില്‍ ഏറ്റവും വലിയ ഓസ്ട്രേലിയന്‍ ഉപഗ്രഹമായിരിക്കും ഇത്.

ആവശ്യകതയെ അടിസ്ഥാനമാക്കി പ്രതിവര്‍ഷം 20 മുതല്‍ 30 വരെ എസ്.എസ്.എല്‍.വി വിക്ഷേപണങ്ങളാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ എസ്. സോമനാഥ് വ്യക്തമാക്കി.


Read Previous

പാരിസ് ഒളിമ്പിക്സ്: ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു; ശ്രീജേഷിന് അപൂര്‍വ നേട്ടം

Read Next

മദ്യവും മയക്കുമരുന്നും മൂലം ഒരു വര്‍ഷം മൂന്ന് ദശലക്ഷത്തിലധികം മരണം; ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular