Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

നിയമലംഘനം: ഒരാഴ്ചയ്ക്കിടെ സൗദിയിൽ പിടിയിലായത് 20,000 പേർ; 11,774 പേരെ നാടുകടത്തി


റിയാദ്: റസിഡന്‍സി, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ പാലിക്കപ്പെടുന്നു വെന്ന് ഉറപ്പാക്കാന്‍ സൗദി ആഭ്യന്തര മന്ത്രാലയം ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 23 വരെ രാജ്യത്തുടനീളം പരിശോധന ക്യാംപയ്നുകൾ നടത്തി. ഈ പരിശോധനകളില്‍ റസിഡന്‍സിയുമായി ബന്ധപ്പെട്ട 11,930 കേസുകള്‍, അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട 5,649 കേസുകള്‍, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 3,317 കേസുകള്‍ എന്നിവയിലായി 20,896 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ കാലയളവില്‍, 1,374 വ്യക്തികള്‍ രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു. ഇവരില്‍ 55 ശതമാനം പേര്‍ എത്യോപ്യക്കാരും 43 ശതമാനം പേര്‍ യെമന്‍ പൗരന്മാരും ബാക്കിയുള്ള രണ്ട് ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാണ്. കൂടാതെ അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ചതിന് 107 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് ഗതാഗത സൗകര്യമൊരുക്കുകയോ, പാര്‍പ്പിടം സജ്ജമാക്കു കയോ, ജോലി നല്‍കുകയോ ചെയ്ത 24 വ്യക്തികളെയും അറസ്റ്റ് ചെയ്തതായും അധികൃ തര്‍ അറിയിച്ചു. വിവിധ സുരക്ഷാ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ റെയിഡു കളിലാണ് ഒരാഴ്ചയ്ക്കിടെ ഇത്രയും പേര്‍ പിടിയിലായത്.

നിലവില്‍ 14,726 പുരുഷന്മാരും 1,927 സ്ത്രീകളും ഉള്‍പ്പെടെ മൊത്തം 16,653 പ്രവാസികള്‍ നിയമ ലംഘനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ നേരിടുകയാണെന്ന് അധികൃതര്‍ അറി യിച്ചു. ഇവരില്‍ പലരും നേരത്തേ നിയമലംഘനങ്ങള്‍ക്ക് അറസ്റ്റിലായവരാണ്. നേരത്തേ കസ്റ്റഡിയിലെടുത്തവരില്‍ 8,251 പേര്‍ നിയമലംഘനത്തിന് തടവിലാക്കപ്പെട്ടു. ഇവരെ നാട്ടിലേക്ക് അയക്കുന്നതിനു മുന്നോടിയായി ശരിയായ യാത്രാ രേഖകള്‍ ലഭിക്കുന്ന തിന് അതത് എംബസികളുമായോ കോണ്‍സുലേറ്റുകളുമായോ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് അധികൃതര്‍. 11,774 പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയെ സ്വദേശത്തേക്ക് തിരിച്ചതായും 2,626 വ്യക്തികളോട് അവരുടെ യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ നിര്‍ദേശിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനത്തിന് ഒത്താശ ചെയ്യുകയോ അനധികൃത താമസക്കാര്‍ക്ക് വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുകയോ അവര്‍ക്ക് താമസ സൗകര്യമോ അഭയമോ മറ്റു സഹായമോ നല്‍കുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കര്‍ശനമായ മുന്നറിയിപ്പ് നല്‍കി. കൂടാതെ ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളോ അത്തരം വ്യക്തികള്‍ക്ക് അഭയം നല്‍കാന്‍ ഉപയോഗിക്കുന്ന താമസസ്ഥലങ്ങളോ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരം നിയമവിരുദ്ധ നടപടികള്‍ ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്നും ഇവ ശ്രദ്ധയില്‍പ്പെടുന്നവര്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി. മക്ക, റിയാദ്, കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ 999, 996 എന്നീ നമ്പറുകളിലുമാണ് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്.


Read Previous

ഒമാനിൽ പുതിയ രണ്ട് കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകളുമായി ലുലു എക്സ്ചേഞ്ച്

Read Next

പി പി ദിവ്യയുടെ അറസ്റ്റ് ഉടൻ? ജാമ്യം നിഷേധിച്ചതിന് പിന്നാലെ ദിവ്യയോട് കീഴടങ്ങാൻ ആവിശ്യപെട്ട് പാർട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »