Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം ആവണിതെന്നൽ 2024 സെപ്റ്റംബർ 7ന്


ഹൂസ്റ്റൺ ലീഗ് സിറ്റി : ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം വളരെ വിപുലമായ ഒരു പരിപാടിയായി രൂപകൽപ്പന ചെയ്തിരിക്കുന്നു. 2024 സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ ആഘോഷം, സമാജ ത്തിലെ അംഗങ്ങൾക്കു മാത്രമല്ല, ഗാൽവസ്റ്റൻ കൗണ്ടി ഒഫീഷ്യൽസുകൾക്കും പങ്കാളിത്തം നൽകുന്ന ഒരു വേദിയാകും.

പരിപാടികൾ രാവിലെ 9.00 മണിക്ക് മാവേലിയുടെ എഴുന്നള്ളിപ്പുമായാണ് തുടങ്ങുക. ഡിക്കിൻസൺ ബേയിൽ നിന്നും ജലമാർഗ്ഗം വള്ളങ്ങളുടെയും ബോട്ടുകളുടെയും അകമ്പടിയോടെ എത്തുന്ന മാവേലിയെ, ലീഗ് സിറ്റി മലയാളികൾ ചെണ്ടമേളത്തി ൻറെയും, താലപ്പൊലിയുടെയും അകമ്പടിയോടെ വരവേൽക്കും.

അന്നേ ദിവസം, കേരളത്തിന്റെ തനതു കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഘോഷ യാത്രയും, പുലികളിയും, നാടൻപാട്ടുകളും ഉൾപ്പെടെയുള്ള വിവിധ കലാവിരുന്നുകളും അരങ്ങേറും. ഉച്ചയോടെ വിഭവസമൃദ്ധമായ ഓണസദ്യയും, തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വടംവലി, ഉറിയടി, ചാക്കിലോട്ടം തുടങ്ങിയ പത്തോളം മത്സരങ്ങളും നടക്കും. വിജയികൾക്ക്‌ സമ്മാനദാനവും ഉണ്ടായിരിക്കും.

ഈ വര്‍ഷം, ഓണത്തിന് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ‘ഓണസദ്യ’ 20 പതിലധികം കറികളോടുകൂടിയ വിഭവസമൃദ്ധമായ സധ്യയായിരിക്കും. ഓണാഘോഷങ്ങള്‍ വഴി സമഗ്രതയുടെയും, സ്നേഹത്തിന്റെയും, കൂട്ടായ്‍മയുടെയും സന്ദേശം പരത്തി, സമാജത്തിലെ അംഗങ്ങളുടെ ഇടയില്‍ ബന്ധങ്ങള്‍ ശക്തപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് – ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്റ് – സോജൻ ജോർജ് 409-256-9840, സെക്രട്ടറി – ഡോ.രാജ്കുമാർ മേനോൻ 262-744-0452, ജോയിന്റ് സെക്രട്ടറി – സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി – ബിജോ സെബാസ്റ്റ്യൻ 409-256-6427, ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ്‌ 507-822-0051, ജോയിന്റ് ട്രെഷറർ – മാത്യു പോൾ 409-454-3472.


Read Previous

മക്കയില്‍ ശക്തമായ കാറ്റോടു കൂടിയ കനത്ത ഇടിയും മഴയും; ഉംറ തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സൗദി, അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ താമസ സ്ഥലത്ത് നിന്നും പുറത്തിറങ്ങാവൂ, സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പത്തോളം പേര്‍ മഴക്കെടുതികളില്‍ പെട്ട് മരണപ്പെട്ടു, ശക്തമായ കാറ്റില്‍ വാഹനത്തിന് മുകളില്‍ വന്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു.

Read Next

ആത്മസംഗീതം” സംഗീത സന്ധ്യ സെപ്തംബർ 28 ന് – ടിക്കറ്റ് കിക്ക്‌ ഓഫ് നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »