ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ നടത്തുന്ന ലേൺ ദി ഖുർആൻ പാഠ്യ പദ്ധതിയുടെ 2024 ലെ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ നവംബർ 8ന് മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണത്തിൽ നിന്നുമുള്ള “ജുസ്അ് 27”
സൂറ: സ്വാദ്, ഗാഫിർ, സുമർ 3 സൂറത്തുകളാണ് പരീക്ഷയുടെ പാഠഭാഗം.
പാഠഭാഗം വെബ്സൈറ്റിൽ ലഭ്യമാണ് www.learnthequran.org
ലോകത്ത് എവിടെയുമുള്ള മലയാളം അറിയുന്ന എല്ലാവർക്കും ഒരേസമയം പരീക്ഷ യിൽ പങ്കാളികളാകാവുന്ന തരത്തിലാണ് പരീക്ഷയുടെ സമയക്രമവും രീതിയും ക്രമീകരിച്ചിരിക്കുന്നത് നവംബർ 8, വെള്ളിയാഴ്ച സൗദി സമയം ഉച്ചക്ക് 2 മണി മുതൽ രാത്രി 9 വരെയും, ഇന്ത്യൻ സമയം വൈകിട്ട് 4:30 മുതൽ രാത്രി 11.30 വരെയുമുള്ള 7 മണിക്കൂർ സമയത്തിനിടക്ക് ഇഷ്ടമുള്ള സമയത്ത് ലോകത്ത് എവിടെ നിന്നും പരീക്ഷയിൽ എല്ലാവർക്കും പങ്കാളികളാകാം.
പരീക്ഷയുടെ ലിങ്ക് ലേൺ ദി ഖുർആൻ വെബ്സൈറ്റായ www.learnthequran.org ലൂടെ പരീക്ഷാർത്ഥികൾക്ക് ലഭിക്കും. പരീക്ഷയിൽ പ്രവേശിച്ചാൽ 2 മണിക്കൂറാണ് പരീക്ഷ സമയം. ലേൺ ദി ഖുർആൻ വെബ്സൈറ്റിൽ പ്രത്യേകം തയ്യാറാക്കിയ എക്സാം സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പരീക്ഷ നടക്കുന്നത്. എല്ലാ ഡിജിറ്റൽ ഉപകരണത്തി ലും ഏറ്റവും സുഗമമായി ഉപയോഗിക്കാവുന്ന പരീക്ഷ സോഫ്റ്റ്‌വെയറാണ് സംവിധാനി ച്ചിരിക്കുന്നത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത പഠിതാക്കൾക്ക് ലേൺ ദി ഖുർആൻ വെബ്സൈറ്റിൽ നവംബർ 8ന് പരീക്ഷാ ദിവസം വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്ത മുഴുവൻ പരീക്ഷാർത്ഥികൾക്കും, പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കും ഓൺലൈൻ പരീക്ഷ സുഗമമായി എഴുതുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ലേൺ ദി ഖുർആൻ ഡയറക്ടർ അബ്ദുൽഖയ്യും ബുസ്താനി അറിയിച്ചു
ലേൺ ദി ഖുർആൻ ഫൈനൽ പരീക്ഷയിലെ ഒന്നാം സമ്മാന വിജയിക്ക് ഒരു ലക്ഷം രൂപയും, ആദ്യ പത്ത് സ്ഥാനക്കാർക്ക് പ്രത്യേക ക്യാഷ് അവാർഡും ലേൺ ദി ഖുർആൻ ഗ്ലോബൽ സംഗമത്തിൽ വെച്ച് നൽകുന്നതാണ്. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പരീക്ഷയുടെ സൗകര്യപ്രദമായ നടത്തിപ്പിനായി “ഹെൽപ്പ് സെന്ററുകൾ” രൂപീകരിച്ചിട്ടുണ്ട്. +9665 3629 1683,+9195 6764 9624,+9665 6250 8011,+9665 5052 4242, എന്നീ നമ്പറുകൾ വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനായി പരീക്ഷാർത്ഥികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
കെ.എൻ.എം സൗദി നാഷണൽ കമ്മിറ്റിയുടെ കീഴിലുള്ള സൗദി അറേബ്യയിലെ മുഴുവൻ പ്രവിശ്യകളിലെ ഇസ്ലാഹി സെൻററുകൾ പഠിതാക്കൾക്കും , പരീക്ഷാർത്ഥി കൾക്കും ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കുവാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പരീക്ഷാർത്ഥികൾക്ക് മാർക്കിന്റെ അടിസ്ഥാനത്തിൽ ഗ്രേഡുകൾ രേഖപ്പെടുത്തിയ അംഗീകൃത സർട്ടിഫിക്കറ്റുകൾ പരീക്ഷാഫലത്തോടൊപ്പം വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
2000 ൽ സൗദി അറേബ്യയിൽ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ആരംഭിച്ച ഖുർആൻ പഠന പദ്ധതി 24 വർഷമായി ഇന്ന് ലോകമൊട്ടാകെയുള്ള മലയാളികൾക്കിടയിലെ ഏറ്റവും വലിയ ഖുർആൻ പഠന പദ്ധതിയാണ്. നവംബർ 8ന് നടക്കുന്ന ലേൺ ദി ഖുർ ആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും, ലോകത്താകമാനമുള്ള മലയാളികളും പരീക്ഷയിൽ പങ്കാളി കളാകണമെന്നും ലേൺ ദി ഖുർആൻ പരീക്ഷാ പ്രചരണാർത്ഥം റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ബത്ഹ സലഫി മദ്‌റസ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക പ്രചാരണ പ്രോഗ്രാമിൽ ഭാരവാഹികൾ അറിയിച്ചു.
പ്രമുഖ വാഗ്മി ഉനൈസ് പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി നാഷണൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് സുൽഫിക്കർ, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവർ ലേൺ ദി ഖുർആൻ പരീക്ഷാ ക്രമീകരണങ്ങളെ വിശദീകരിച്ചു. അഡ്വക്കറ്റ് അബ്ദുൽജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുസ്സലാം ബുസ്താനി സ്വാഗതവും ഫർഹാൻ കാരക്കുന്ന് നന്ദിയും പറഞ്ഞു.
