
ന്യൂഡൽഹി : വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കെതിരെയുള്ള സൈബർ ആക്രമണത്തെ വിമർ ശിച്ച് ഇടത് പാർട്ടി. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ മൗനത്തെയും അവർ ചോദ്യം ചെയ്‌തു. ഇന്ത്യ-പാക് സംഘർഷത്തിൽ കേന്ദ്ര സർക്കാരിൻ്റെ തീരുമാനങ്ങൾ രാജ്യത്തെ അറിയിക്കുന്നതിൽ മുന്നിൽ നിന്ന ആളാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.
വെടി നിർത്തൽ പ്രാബല്യത്തിലായ ശേഷം പാകിസ്ഥാൻ ഇതു ലംഘിച്ചതുമായി ബന്ധപ്പെട്ട വാർത്തക്ക് പിന്നാലെ ആണ് സൈബർ ആക്രമണം ഉണ്ടായത്. വഞ്ചകൻ, ദേശദ്രോഹി തുടങ്ങിയ പദപ്രയോഗങ്ങ ളാണ് മിശ്രിക്കും കുടുംബത്തിനും നേരെ ഉണ്ടായത്. മകളുടെ പൗരത്വവും അഭിഭാഷകയെന്ന നിലയിൽ റോഹിൻഗ്യകൾക്കു വേണ്ടിയുള്ള ഇടപെടലുകളും ആരോപണത്തിന് ആയുധമാക്കിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം എക്‌സ് അകൗണ്ട് ലോക്ക് ചെയ്യുകയായിരുന്നു. മിശ്രിക്ക് രാഷ്ട്രീയ നേതാക്കൾ, മുൻ ഉദ്യോഗസ്ഥർ, പ്രതിരോധ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നു.
മിശ്രിയും മകളും സെബർ ആക്രമണത്തിന് ഇരയായതിനെക്കുറിച്ചുള്ള ഒരു റിപ്പോട്ട് സിപിഎം എക്‌സി ൽ പോസ്‌റ്റ് ചെയ്‌തിരുന്നു. സർക്കാർ എന്തിനാണ് മൗനം പാലിക്കുന്നതെന്നും ട്രോളുകളിൽ ലജ്ജ തോന്നുന്നെന്നും സിപിഎം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരിൽ ഒരാൾ എന്നാണ് മിശ്രിയെക്കുറിച്ച് പാർട്ടിയുടെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് ഞായറാഴ്ച എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിൽ വിശേഷിപ്പിച്ചത്.
‘ഈ രാജ്യത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരിൽ ഒരാളുടെ മേൽ വെറുപ്പു തോന്നുന്നത്തിൽ അതിശയി ക്കാനില്ല. വിക്രം മിശ്രി സർക്കാർ നിയോഗിച്ച ചുമതലകൾ നിർവഹിച്ചു. വെടിനിർത്തലിൽ പരിവാർ നേതാക്കൾക്ക് അതൃപ്‌തിയുണ്ടെങ്കിൽ അത്, തെറ്റിധരിപ്പിച്ച നേതാക്കൾക്കെതിരെ പ്രയോഗിക്കണമെ’ന്ന് ബ്രിട്ടാസ് പറഞ്ഞു.
തീവ്രവാദികൾ ഇന്ത്യയെ വർഗീയമായി വിഭജിക്കാൻ ആഗ്രഹിക്കുന്നെന്നും ഇന്ത്യയിലെ ജനങ്ങൾ ഐക്യ ത്തോടെ അതിനെ പരാജയപ്പെടുത്തിയെന്നും പറഞ്ഞതിൻ്റെ പേരിലാണ് മിശ്രിയെ ലക്ഷ്യമിടു ന്നതെന്ന് സിപിഎം പ്രതികരിച്ചു. നമ്മുടെ ഐക്യത്തെയും ജനാധിപത്യത്തെയും ആരാണ് വെറുക്കുന്നതെന്ന് വ്യക്തമാണെന്നും സിപിഎമ്മിന്‍റെ എക്‌സ് ഹാൻഡിലിൽ പങ്കിട്ട പോസ്റ്റിൽ പറഞ്ഞു.