Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തീവ്ര വലതുപക്ഷത്തിന് തിരിച്ചടി; ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നേറ്റം- വീഡിയോ


പാരീസ്: ഫ്രാന്‍സ് പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം ഒന്നാമതെന്ന് ഫലസൂചന. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പശ്ചാത്തലത്തില്‍ തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യത തെളിയുന്നത്. അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങള്‍ പാടേ തള്ളി തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി മൂന്നാമത് ആണ്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ മധ്യപക്ഷ പാര്‍ട്ടി രണ്ടാം സ്ഥാനത്താണ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ഇടതുപക്ഷ പാര്‍ട്ടികള്‍ സഖ്യമായി മത്സരിക്കാന്‍ തീരുമാനിച്ചതാണ് ഇടത് സഖ്യത്തിന് ഗുണമായത്. ഒരു സഖ്യത്തിനും ഭൂരിപക്ഷമില്ലാത്തത് ഫ്രാന്‍സിനെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മറൈന്‍ ലെ പെന്നിന്റെ തീവ്ര വലതുപക്ഷം പാര്‍ലമെന്റില്‍ കൈവശമുള്ള സീറ്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചെങ്കിലും പ്രതീക്ഷിച്ചതിലും വളരെ കുറവായിരുന്നു.

സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ഇടത് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തെ ഭൂരിപക്ഷം ആളുകള്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ് ഫല സൂചനകള്‍ എന്ന് ഫ്രഞ്ച് ഇടതുപക്ഷ നേതാവ് ജീന്‍-ലൂക്ക് മെലെന്‍ചോണ്‍ പറഞ്ഞു. ഫലസൂചനകളുടെ പശ്ചാത്തലത്തില്‍ മെലെന്‍ചോണ്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു.


Read Previous

മൂന്ന് താഴികക്കുടങ്ങളില്‍ നിറച്ചത് 93 കിലോ ഞവരനെല്ല്; ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

Read Next

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »