Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയിലെ ‘ഇടതുപക്ഷ തീവ്രവാദം’ 2026ൽ അവസാനിപ്പിക്കും; അതിനുള്ള സമയമായെന്ന് അമിത് ഷാ


രാജ്യത്തെ ‘ഇടതുപക്ഷ തീവ്രവാദം’ അവസാനിപ്പിക്കാനുള്ള സമയമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്ഗഡില്‍ നടന്ന നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞ്.

നക്‌സലിസമാണ് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഏറ്റവും വലിയ ഭീഷണി. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 17,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നത് ശേഷം ഇടത് തീവ്രവാദത്തെ അമർച്ച ചെയ്യുന്നത് ഒരു വെല്ലുവിളിയായി സ്വീകരിച്ച് നടപടികളെടുത്തുവെന്നും അമിത് ഷാ വ്യക്തമാക്കി.

ഈ വർഷം 142 നക്സലുകളെ സുരക്ഷാ സേന വധിച്ചു. രണ്ട് ലക്ഷ്യത്തോടെയാണ് കേന്ദ്രം പ്രവർത്തിച്ചത്. അദ്യത്തേത് നക്സൽ ബാധിത പ്രദേശങ്ങളിൽ നിയമവാഴ്ച സ്ഥാപിക്കുക എന്നതായിരുന്നു. രണ്ടാമത്തേത് അത്തരം പ്രദേശങ്ങളുടെ വികസനമാണ്. നക്സലുകളെ നിർവീര്യമാക്കുന്നതിൽ കേന്ദ്ര സർക്കാർ വിജയിച്ചതായും അമിത് ഷാ അവകാശപ്പെട്ടു.

റായ്പൂരിൽ നടന്ന യോഗത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി, ഉപമുഖ്യ മന്ത്രി വിജയ് ശർമ, കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക എന്നിവരും പങ്കെടുത്തു. നക്സൽ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, പോലീസ് മേധാവിമാർ, കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളിലെ പോലീസ് ഡയറക്ടർ ജനറൽമാർ, സുരക്ഷാ സ്ഥാപനത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ യോഗമാണ് ഇന്ന് ചേർന്നത്.


Read Previous

കാർട്ടൂൺ ചാനൽ ചാർജ് ചെയ്തു കൊടുത്തില്ല; ഹരിപ്പാട്ട്‌ നാലാം ക്ലാസുകാരൻ തൂങ്ങി മരിച്ചു

Read Next

ഒരാള്‍ക്ക് എതിരെ ആരോപണം വന്നാല്‍ പ്രതിയുടെ കുടുംബത്തെ ശിക്ഷിക്കുക അവരുടെ വീട് ഇടിച്ചുനിരത്തുക ഇതല്ല നീതി, ‘ബുള്‍ഡോസര്‍ നീതി’ അംഗീകരിക്കാന്‍ ആകില്ലെന്ന് പ്രിയങ്ക; ശിക്ഷ തീരുമാനിക്കേണ്ടത് കോടതി മാത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »