ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഉപവാസം അനുഷ്‌ഠിക്കുന്ന പകലുകളും, പ്രാര്‍ഥനകളുംകൊണ്ട് മുഖരിതമാണ് റമദാന്‍ നാളുകള്‍, പുണ്യത്തിന്‍റെ രുചി വിരുന്നൊരുക്കുന്ന ഇഫ്‌താര്‍ വിരുന്നുകള്‍ക്കുമാണ് 30 ദിനങ്ങള്‍ ഇനി ഇസ്‌ലാം മത വിശ്വാസികള്‍ സാക്ഷ്യം വഹിക്കുക. ഇഫ്‌താര്‍ വിരുന്നുകള്‍ കളറാക്കാനായി നിരവധി വിഭവങ്ങള്‍ തീൻമേശയില്‍ നിറയും. അത്തരത്തില്‍ കഴിച്ചാല്‍ മതിവരാത്ത ഒരു വിഭവത്തിന്‍റെ റെസിപ്പി നമ്മുക്ക് പരിചയപ്പെടാം.

ആവശ്യമായ ചേരുവകള്‍:
ഉരുളക്കിഴങ്ങ്
സവാള
പച്ചമുളക്
ഇഞ്ചി, വെളുത്തുള്ളി
പനീര്‍/ചിക്കന്‍
മല്ലിയില
ഉപ്പ്
മുളക് പൊടി
ചാറ്റ് മസാല
ജീരകപൊടി
മൈദ
കോണ്‍ഫ്ലോര്‍
സേമിയ (വറുത്തത്)
ഗ്രീന്‍ ചട്‌നി
സ്വീറ്റ് ചട്‌നി
തയ്യാറാക്കേണ്ട വിധം: പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങ് നന്നായി ഉടച്ചെടുക്കുക. അതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. ഇതിലേക്ക് പനീര്‍/ ചിക്കന്‍ നന്നായി പൊടിയായി അരിഞ്ഞത് ചേര്‍ക്കാം. ശേഷം അതിലേക്ക് മല്ലിയില, ഉപ്പ്, മുളക് പൊടി, ചാറ്റ് മസാല, ജീരകപൊടി എന്നിവ ചേര്‍ക്കുക. തുടര്‍ന്ന് ഇതെല്ലാം നന്നായി കുഴച്ചെടുക്കാം. ശേഷം മറ്റൊരു പാത്രത്തിലേക്ക് അല്‍പം മൈദയെടുക്കുക. അതിലേക്ക് അല്‍പം കോണ്‍ഫ്ലോര്‍ ചേര്‍ക്കാം. അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്തിളക്കാം. വെള്ളം അധികമാകാതെ ഒരു ദോശ മാവിന്‍റെ പരുവത്തില്‍ വേണം തയ്യാറാക്കാന്‍. ശേഷം മറ്റൊരു പാത്രത്തില്‍ അല്‍പം വറുത്തെടുത്ത സേമിയവും എടുക്കാം.
ആദ്യം തയ്യാറാക്കി വച്ചിട്ടുള്ള ഉരുളക്കിഴങ്ങിന്‍റെ മിക്‌സ് എടുത്ത് ഉരുട്ടിയതിന് ശേഷം ഒരു കിളിക്കൂട് പോലെയാക്കാം. ശേഷം മൈദയും വെള്ളവും ചേര്‍ത്ത മിക്‌സില്‍ മുക്കിയെടുത്ത് വറുത്തെടുത്ത സേമിയയില്‍ ഇട്ട് അതിനെ പൊതിഞ്ഞെടുക്കുക. ശേഷം ഇത് എണ്ണയിലിട്ട് ഉടയാതെ വറുത്ത് കോരാം.
ഇനി അതിനകത്ത് വയ്‌ക്കാനായി അല്‍പം പനീര്‍ (ചെറിയ ചിക്കന്‍ കഷണങ്ങളായാലും മതി) എടുത്ത് കൈ വച്ച് പൊടിച്ച് ചെറിയ ഉരുളകളാക്കി എണ്ണയില്‍ വറുത്തെടുക്കാം. ശേഷം ആദ്യം വറുത്തെടുത്ത ഈകൂട്ടിലേക്ക് അല്‍പം ഗ്രീന്‍ ചട്‌നിയും സ്വീറ്റ് ചട്‌നിയും ചേര്‍ക്കുക. അതിലേക്ക് പനീര്‍ വയ്‌ക്കുക. (ചിക്കന്‍ കൊണ്ടാണ് നിങ്ങള്‍ തയ്യാറാക്കുന്നതെങ്കില്‍ ചട്‌നികള്‍ക്ക് പകരമായി മയോണൈസും തക്കാളി സോസും ഉപയോഗിക്കാം) ഇതോടെ ഇഫ്‌താറിന് തയ്യാറാക്കാവുന്ന ഒരു അടിപൊളി റെസിപ്പി ഇവിടെ റെഡിയായി.
