
കറാച്ചി: നാല് ദിശയിൽ നിന്നും ഇന്ത്യ വരിഞ്ഞുമുറുക്കവേ പഹൽഗാം വിഷയത്തിൽ ചൈനയുടെയും റഷ്യയുടെയും ഇടപെടൽ തേടി പാകിസ്ഥാൻ. 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാ ക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട പാകിസ്ഥാൻ റഷ്യ, ചൈന, അല്ലെങ്കിൽ മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടൽ വേണമെന്നാണ് പറയുന്നത്. തങ്ങൾക്കെതിരായ ഇന്ത്യയുടെ പ്രതികാര നടപടികളെ പാകിസ്ഥാൻ ചോദ്യം ചെയ്‌തു.
സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനും വ്യാപാര ബന്ധങ്ങൾ വിച്ഛേദി ക്കുന്നതിനും അതിർത്തികൾ അടയ്ക്കുന്നതിനും കാരണമായ ആക്രമണത്തിൽ അയൽരാജ്യത്തിന് പങ്കുണ്ടെന്ന് ഇന്ത്യ ആരോപിച്ചതിന്റെ അടിസ്ഥാനമെന്തെന്നായിരുന്നു പാകിസ്ഥാൻ ഉയർത്തിയ പ്രധാന ചോദ്യം.
ഈ പ്രതിസന്ധിയിൽ റഷ്യയ്‌ക്കോ ചൈനയ്‌ക്കോ പാശ്ചാത്യ രാജ്യങ്ങൾക്കോ വളരെ വളരെ നല്ല പങ്ക് വഹിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു, ഇന്ത്യയോ മോദിയോ കള്ളം പറയുകയാണോ അതോ സത്യം പറയുകയാണോ എന്ന് അന്വേഷിക്കാൻ പറ്റിയ ഒരു അന്വേഷണ സംഘത്തെ പോലും അവർക്ക് രൂപീകരി ക്കാൻ കഴിയും. ഒരു അന്താരാഷ്ട്ര സംഘം അത് കണ്ടെത്തട്ടെ’ എന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഖവാജ ആസിഫ് പറഞ്ഞത്.
‘ഇന്ത്യയിലും കശ്‌മീരിലും ഈ സംഭവത്തിൽ കുറ്റവാളിയും അപരാധിയും ആരാണെന്ന് നമുക്ക് കണ്ടെ ത്താം. സംസാരത്തിനോ പൊള്ളയായ പ്രസ്‌താവനകൾക്കോ ഒരു കാര്യവുമില്ല. പാകിസ്ഥാൻ ഇതിൽ പങ്കാളിയാണെന്നോ ഈ ആളുകളെ പാകിസ്ഥാൻ പിന്തുണച്ചുവെന്നോ എന്തെങ്കിലും തെളിവുകൾ ഉണ്ടായിരിക്കണം. ഇവ വെറും പ്രസ്‌താവനകൾ, പൊള്ളയായ പ്രസ്‌താവനകൾ, അതിൽ കൂടുതലൊ ന്നുമില്ല’ എന്നും ആസിഫ് റഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് പ്രതികരിച്ച ഡൊണാൾഡ് ട്രംപ് അമേരിക്കയ്ക്ക് ഇടപെടാൻ ഉദ്ദേശ്യമില്ലെന്ന് സൂചിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ആക്രമണത്തിൽ പാകിസ്ഥാന് നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സൂചന നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രാജ്യം അവർക്കെതിരെ കടുത്ത നടപടികളിലേക്ക് കടന്നത്.
അതിനിടെ ഭീകരാക്രമണ കേസിന്റെ ചുമതല എൻഐഎ ഔദ്യോഗികമായി ഏറ്റെടുത്തിട്ടുണ്ട്. കേസിൽ തെളിവുകൾ ശേഖരിക്കുന്നതിനും ദൃക്‌സാക്ഷികളെ ചോദ്യം ചെയ്യുന്നതിനുമുള്ള ശ്രമങ്ങൾ ഊർജിതമാണ് എന്നാണ് റിപ്പോർട്ട്. ആക്രമണം നടന്നയുടൻ തന്നെ എൻഐഐ സംഘം പ്രദേശത്തേക്ക് എത്തിയിരുന്നു. തുടർന്ന് തെളിവുകൾ ഉൾപ്പെടെ ശേഖരിക്കുകയാണ് അവർ.
കേസിൽ നിഷ്‌പക്ഷ അന്വേഷണം നടത്തണമെന്ന പാകിസ്ഥാന്റെ ആഹ്വാനത്തെ ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യി പിന്തുണച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഞായറാഴ്‌ച പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി നടത്തിയ ഫോൺ സംഭാഷ ണത്തിനിടെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.