തിരുവനന്തപുരം : പതിനായിരങ്ങളെ ബാധിച്ച വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ത്തിൽ രക്ഷാപ്രവർത്തനം ദുരന്തം നടന്നതിന്‍റെ ഏഴാം ദിനവും തുടരുകയാണ്. പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി സർക്കാർ സംവിധാനങ്ങൾ സുമനസുകളുടെ സഹായവും തേടുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള 22 ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കു വെച്ചിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുള്ള ക്യു ആർ കോഡ് ദുരുപയോഗം ചെയ്യപ്പെട്ടതിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പുറത്തുവിടുന്നത്.
സംഭാവനകൾ നൽകാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :
