
“ഡ്രഗ്സ് വേണ്ട ലൈഫ് മതി” റിയാദ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാൻ സഹായി മീന ക്യാൻ വാസിൽ ഒപ്പ് രേഖപ്പെടുത്തി കൊണ്ട് കാമ്പയിന് തുടക്കം കുറിച്ചു.
റിയാദ്: ലഹരിയെന്ന മഹാ വിപത്തിനെതിരെ റിയാദ് ഒഐസിസി റീജിണൽ കമ്മിറ്റിയുടെ ആഭി മുഖ്യ ത്തിൽ “ഡ്രഗ്സ് വേണ്ട ലൈഫ് മതി” എന്ന ആശയവുമായി ലഹരി വിരുദ്ധ കാമ്പയിനുകൾക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി റിയാദ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാൻ സഹായി മീന ക്യാൻ വാസിൽ ഒപ്പ് രേഖപ്പെടുത്തി കൊണ്ട് കാമ്പയിന് തുടക്കം കുറിച്ചു. തുടർന്ന് പരിപാടിയിൽ പങ്കെടുത്ത ആയിരങ്ങൾ ഒപ്പ് രേഖപ്പെടുത്തി കാമ്പയിന്റെ ഭാഗമായി. ചടങ്ങിൽ ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
നമ്മുടെ നാടിനെ അരാജകത്തിലേക്ക് കൊണ്ട് പോകുന്ന ലഹരിയെന്ന മഹാ ദുരന്തത്തിൽ നിന്നും നമ്മു ടെ നാടിനെയും നാട്ടുകാരെയും സംരക്ഷിക്കുക എന്ന ഭൗത്യവുമായി പ്രവാസികളായ നമുക്കും പലതും ചെയ്യാൻ സാധിക്കുമെന്നും, അതിന്റെ ഭാഗമായി വിത്യസ്ഥ ആശയങ്ങളുമായി റിയാദ് ഒഐസിസി മാസങ്ങളോളം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിക്കുകയാണന്നും, ഇതിനായി പൊതു സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ആവശ്യപ്പെട്ടു.

ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹിക സംസ്കാരിക സംഘടനാ പ്രതിനിധികൾ പങ്കാളികളായി. റിയാദ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാൻ സഹായ് മീന, ഐ.ജെ.എഫ് എഫ് സൗദി പ്രസിഡന്റ് ഡോ.മുഹമ്മദ് അശ്റഫ്, പുഷ്പരാജ് ( ഇന്ത്യൻ എംബസി ) ഡോ: കെ ആർ ജയചന്ദ്രൻ (വിദ്യാഭ്യാസ വിദഗ്ധൻ ) സംഗീത അനൂപ് (ഡ്യൂൺസ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ),സുധീർ കുമ്മിൾ (നവോദയ), നാസർ കാരക്കുന്ന് (കേളി ), ജോസഫ് അതിരുങ്കൽ (എഴുത്തുകാരൻ ), നിബു വർഗീസ് (റിഫ), മൈമൂന ടീച്ചർ (ഇന്ത്യൻ എംബസി സ്കൂൾ ), ഡേവിഡ് ലുക്ക്, ഒഐസിസി ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുപാടം, യഹിയ കൊടുങ്ങല്ലൂർ, നൗഷാദ് കറ്റാനം, അസ്ക്കർ കണ്ണൂർ, റഹ്‌മാൻ മുനമ്പത്ത്, ഷാജി സോന, അഡ്വ.എൽ കെ അജിത്ത്, സലീം അർത്തിയിൽ, മാള മുഹിയിദ്ധീൻ ഹാജി, ഷഫീഖ് കിനാലൂർ, മൃദുല വിനീഷ് തുടങ്ങിയവർ സന്നിഹിതായി.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, സജീർ പൂന്തുറ, അമീർ പട്ടണത്ത്, അബ്ദുൽ കരീം കൊടുവള്ളി, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംങ്കോട്, സക്കീർ ദാനത്ത്, സുരേഷ് ശങ്കർ, ഷാനവാസ് മുനമ്പത്ത്, അശ്റഫ് കീഴ്പുള്ളിക്കര, രാജു പാപ്പുള്ളി, ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം, ജോൺസൺ മാർക്കോസ്, സൈഫ് കായങ്കുളം, അശ്റഫ് മേച്ചേരി, നാദിർഷാ റഹ്‌മാൻ, ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ അടക്കം വിവിധ ജില്ല പ്രസിഡന്റുമാർ ഭാരവാഹി കൾ തുടങ്ങിയവർ നേതൃത്വം നൽകി.