ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ കഴിഞ്ഞ അഞ്ചു വർഷങ്ങളായി നടത്തി വരുന്ന വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ അഞ്ചാം ഘട്ട കാമ്പയിന് തുടക്കമായി, കാമ്പയിനിന്റെ ദേശീയ തല ഉദ്ഘാടനം ഡി. പി. എസ്. ജിദ്ദ പ്രിൻസിപ്പാൾ നൗഫൽ പാലക്കോത്ത് നിർവ്വഹിച്ചു.

പാശ്ചാത്യ ലോകത്ത് ഏറെ ചർച്ചചെയ്യപ്പെടുന്ന വിശുദ്ധ ഖുർആൻ മനുഷ്യരുടെ വികലചിന്തകളെ മാറ്റാൻ ഏറെ സഹായിക്കുന്ന ഗ്രന്ഥമാണെന്ന് അദ്ദേഹം പറഞ്ഞു. ഖുർആനിന്റെ വെളിച്ചം മനുഷ്യ ഹൃദയങ്ങളുടെ അകത്തളങ്ങങ്ങളെ സ്വാധീനിക്കേ ണ്ടതുണ്ടെന്നും അതിന്റെ ആശയതലങ്ങളെ ആഴത്തിൽ മനസിലാക്കാൻ കൗമാരവും യൗവ്വനവും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു, ഖുർആൻ പഠനത്തിൽ സമൂഹം ഏറെ മുന്നോട്ടുപോയിട്ടുണ്ടെങ്കി ലും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുന്നതിൽ എത്രമാത്രം വിജയിച്ചിട്ടുണ്ടെന്നു പഠിതാക്കൾ ആലോചിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അകകണ്ണ് തുറന്നുപിടിച്ചു ഖുർആനിന്റെ ആശയ സാഗരത്തിലൂടെ സഞ്ചരിക്കാൻ സാധിച്ചാൽ നമ്മുടെ ചിന്തകളെ നന്നാക്കി തീർക്കാൻ സാധിക്കുമെന്നും ഖുർആനിന്റെ വായന ഉപരിപ്ലവമായ രൂപത്തിൽ ആകാതെ ബുദ്ധിയും ചിന്തയും കൊടുത്ത് വായിക്കാൻ ശ്രമിക്കണമെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച ഇർഷാദ് സ്വലാഹി പറഞ്ഞു.
ഖുർആനിനെ ജീവിതത്തിൽ പകർത്തിയാൽ സുരക്ഷിതത്വവും നിർഭയത്വവും സൂക്ഷ്മതാ ബോധവും നേടിയെടുക്കാൻ സാധിക്കും, ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുവാനും അധാർമികതകളിൽ നിന്ന് മാറി, ഒഴുക്കിനെതിരെ സഞ്ചരി ക്കുവാനും ഖുർആനിക വചനങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെളിച്ചം റമദാൻ കാമ്പയിനിന്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ സംഗമത്തിൽ വിതരണം ചെയ്തു ഹസീന അറക്കൽ, ഫെമിദ അസ്‌കർ, താഹിറ അബ്ദുറഹ്മാൻ, നിഷാത്ത്, അബ്ദുൽ നാസർ വി പി, റുബീന അനസ്, ഫാബീല നവാസ്, ഷാമിയത്ത് അൻവർ, ശകീൽ ബാബു, ഷാനവാസ് ബാബു, നസീം സ്വലാഹ് എന്നിവർക്കുള്ള സമ്മാനങ്ങളാണ് വിതരണം ചെയ്തത്.
വിശുദ്ധ ഖുർആനിലെ സൂറത്തുന്നംൽ, സൂറത്തുൽ ഖസസ് എന്നീ സൂറത്തുകൾ ആസ്‌പദമാക്കി നടക്കുന്ന അഞ്ചാം ഘട്ട പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വർക്ക് velichamsaudionline.com എന്ന വെബ്സസൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. 6 മാസകാലയളവിൽ നടക്കുന്ന അഞ്ചാം ഘട്ട മത്സരത്തിൽ വിജയികൾ ആവുന്നവർക്ക് ഒന്നാം സമ്മാനം ഒരു പവൻ സ്വർണ്ണവും രണ്ടാം സമ്മാനം അരപ്പവൻ സ്വർണ്ണവും മൂന്നാം സമ്മാനം കാൽ പവൻ സ്വർണ്ണവും നൽകും, കൂടാതെ ദേശീയ പ്രാദേശിക തലങ്ങളിൽ ഉന്നത വിജയം നേടുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുമെന്ന് സംഘാടകർ അറിയിച്ചു. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതി ട്രഷറർ ഹംസ നിലമ്പൂർ അധ്യക്ഷത വഹിച്ചു. ജരീർ വേങ്ങര സ്വാഗതവും ഉസ്മാൻ കോയ നന്ദിയും പറഞ്ഞു