
ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. എങ്കിലും അക്കൂട്ടത്തില്‍ ചില വിചിത്ര സങ്കല്‍പങ്ങള്‍ ഉള്ളവരും അപൂര്‍വമല്ല. അത്തരത്തില്‍ തന്റെ ജീവിത പങ്കാളി എങ്ങനെയുള്ളവളായിരിക്കണമെന്ന ഒരു യുവാവിന്റെ വാട്‌സാപ് സന്ദേശമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു ചൂടേറിയ ചര്‍ച്ചയ്ക്കു തന്നെ ഈ സന്ദേശം തുടക്കമിട്ടുകഴിഞ്ഞു.
പിഎച്ച്ഡി സ്വര്‍ണമെഡല്‍ ജേതാവായ വരന്‍, ബിഎംഐ 24-ല്‍ താഴെയുള്ള ഉള്ള എല്ലാ വീട്ടുജോലികളും സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമായ ഒരു വധുവിനെ ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശം അയച്ചിരിക്കുന്നത്.
ഗായിക ചിന്മയി ശ്രീപാദ പങ്കിട്ട ഈ പോസ്റ്റിന് നിരവധി സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. ‘ഇത് ഒരു മെഡിക്കോ ആയ വരന്‍ ഭാവി വധുവിന്റെ യോഗ്യതകളക്കുറിച്ച് അയച്ച കൃത്യമായ പട്ടികയാണ്.’ എന്നു പറഞ്ഞാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ലിസ്റ്റ് ആരംഭിക്കുന്നത് ഇങ്ങനെയാണ്: മണവാട്ടിയെ കുറിച്ച് –
‘‘ വീടും കുടുംബ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ കഴിവുള്ളതും മിടുക്കിയുമായിരി ക്കണം. ഊര്‍ജ്ജസ്വലത ആയിരിക്കണം. കുടുംബത്തിന്റെ ഭക്ഷണം, വസ്ത്രം എന്നിവ യുള്‍പ്പെടെയുള്ള എല്ലാ വീട്ടുജോലികളിലും പ്രാവീണ്യമുണ്ടാവണം. ബിഎംഐ 24-ല്‍ താഴെയാകണം. വീട്ടിലെ ദൈനംദിന ജോലികള്‍ ജോലിക്കാരോ മറ്റു പുറമേ ഉള്ള സഹായങ്ങളോ ഇല്ലാതെ ചെയ്യണം. ജോലി, വരുമാനം എന്നിവ വേണമെന്ന് നിര്‍ബന്ധ മില്ല. ഒരു പാഷന്‍ ആയിട്ടു വേണമെങ്കില്‍ ജോലിക്കുപോകാം. പക്ഷേ അത് കുടുംബ ത്തിന്റെ ആവശ്യങ്ങള്‍ക്കുംമേലേ ആകരുത്. അവള്‍ ജീവിതത്തെ യാഥാര്‍ത്ഥ്യബോധ ത്തോടെ കാണുന്നവള്‍ ആകണം. ചെന്നൈയില്‍ അല്ല ജോലി എങ്കില്‍ , കല്യാണം കഴിഞ്ഞ ആദ്യത്തെ 7 വര്‍ഷം ജോലിക്കു പോകാന്‍ സാധിക്കില്ല, കാരണം ആ കാലത്ത് നമ്മള്‍ക്ക് ഒരു കുഞ്ഞിനെ പ്രതീക്ഷിക്കാം. കുഞ്ഞിനെ സ്കൂളില്‍ ചേര്‍ത്തതിനുശേഷം ജോലിക്കു പോകാം.”