ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആലിൻ ഷെറിൻ അബ്രഹാം എന്ന കുഞ്ഞുമാലാഖ കേരളക്കരയ്ക്ക് ആഴത്തിലുള്ള നോവും എന്നാൽ അഭിമാനവും സമ്മാനിച്ചിട്ടാണ് ലോകത്തോട് വിട പറഞ്ഞ് പോയത്. കേവലം പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ്റെ നേത്രപടലങ്ങൾ, ഹൃദയ വാൽവ്, കരൾ, വൃക്ക എന്നിവയാണ് മറ്റ് ജീവനുകൾക്ക് പകുത്തു നൽകിയത്. കുഞ്ഞുങ്ങളിലെ അവയവ ദാനം എന്ന വലിയ വിഷയവുമാണ് ഇതോടെ ജനശ്രദ്ധയാകർഷിക്കുന്നതും ചർച്ച ചെയ്യുന്നതും. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാക്കളാരെന്നറിയാം, വിശദമായി…

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാക്കളാണ് ഇപ്പോൾ ചർച്ചാ വിഷയം. മണിക്കൂറുകളും മാസങ്ങളും വരെ പ്രായമായ കുഞ്ഞുങ്ങളുണ്ട് ഈ അവയവ ദാതാക്കളുടെ നിരയിൽ. കേവലം 68.3 മണിക്കൂർ മാത്രം ജീവിച്ച നവജാത ശിശുവാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
2020 ഫെബ്രുവരിയിലാണ് അവയവ മാറ്റ ശസ്ത്രക്രിയ നടത്തുന്നത്. ഏകദേശം രണ്ടര ദിവസം മാത്രം ജീവിച്ച നവജാത ശിശുവിൻ്റെ അവയവങ്ങൾ ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലേക്കാണ് (പിജിഐഎംഇആർ) ദാനം ചെയ്‌തത്.
തലച്ചോറിനുണ്ടായിരുന്ന തകരാറാണ് കുട്ടിയുടെ മരണ കാരണം. ചികിത്സിച്ച് ഭേദമാക്കാനാകാത്ത തകരാറുകളായിരുന്നു നവജാത ശിശുവിന് ഉണ്ടായിരുന്നത്. ശിശുവിൻ്റെ വൃക്കകൾ 21 വയസുകാരി ക്കാണ് നൽകിയതെന്നും ശ്രദ്ധേയമാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാനമാണ് ഈ നവജാത ശിശുവിൻ്റേത്.
തെലങ്കാനയിലെ ഹൈദരാബാദ് സ്വദേശികളുടെ നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിൻ്റെ അവയവ ദാനമാണ് രാജ്യം ഉറ്റുനോക്കിയ മറ്റൊരു അവയവദാനം. കുഞ്ഞിൻ്റെ കണ്ണുകളും ഹൃദയ വാൽവുകളു മാണ് അവയവ ദാനത്തിലൂടെ കൈമാറിയത്. 2010 ജൂലൈയിലാണ് അവയവ ദാനം നടന്നത്. കിഷോർ കുമാർ – ഹൈമാവതി ദമ്പതികളുടെ ഇടപെടലാണ് കുഞ്ഞിൻ്റെ അവയവ ദാനത്തിലേയ്ക്ക് വഴിവെച്ചത്. മാസം തികയുന്നതിന് മുൻപേ ജനിച്ച ശിശുവിന് ആരോഗ്യ പ്രശ്‌നങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് വെൻ്റിലേറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാ നായില്ല.
കുഞ്ഞിൻ്റെ മരണം ഉറപ്പിച്ചതിനു ശേഷം അടുത്ത ബന്ധുക്കൾ മുൻകൈയെടുത്താണ് ശസ്ത്രക്രിയ നടത്തിയത്. അവയവദാനത്തെക്കുറിച്ച് മാതാപിതാക്കൾക്ക് കൃത്യമായ അവബോധം നൽകിയതിന് ശേഷമാണ് അവയവ ദാനം നടത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2020 നവംബറിലാണ് 39 ദിവസം പ്രയാമുള്ള ബേബി അബാബത് കൗർ സന്ധു എന്ന കുഞ്ഞിൻ്റെ അവയവദാനം നടക്കുന്നത്. ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചി ലേയ്ക്കാണ് (പിജിഐഎംഇആർ) കുഞ്ഞിൻ്റെ വൃക്ക ദാനം നൽകിയത്.
2020 ഒക്ടോബർ 28 ന് ജനിച്ച കുഞ്ഞിന് ജനിച്ചപ്പോൾ തന്നെ തലച്ചോറിലെ പ്രവർത്തനങ്ങൾക്ക് കൃത്യതയുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കുഞ്ഞിന് അതിജീവിക്കാനുള്ള ശേഷി കുറവാണെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വന്നതിന് ശേഷമാണ് നിർണായക തീരുമാനങ്ങൾ മാതാപിതാ ക്കൾ സ്വീകരിച്ചതെന്ന് വിവിധ വൃത്തങ്ങൾ പറഞ്ഞു. പട്യാല സ്വദേശിയായ 15 വയസുകാരനാണ് കുഞ്ഞിൻ്റെ വൃക്കകൾ മാറ്റിവച്ചത്.
16 മാസം പ്രായമുള്ള കുഞ്ഞിൻ്റെ അവയവ ദാനം നടന്നത് 2026 മാർച്ച് മാസത്തിലായിരുന്നു. ഒഡീഷയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ജന്മേഷ് ലെങ്ക എന്ന കുഞ്ഞ്. ഭുവനേശ്വർ എയിംസിലായി രുന്നു ശസ്ത്രക്രിയ നടന്നത്. മൾട്ടിഓർഗൻ ട്രാൻസ്പ്ലാൻ്റേഷനെന്ന പ്രത്യേകതയും ഈ കേസിലുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2025 ഫെബ്രുവരി 12 ന് ഭുവനേശ്വർ എയിംസിലെ പീഡിയാട്രിക് വിഭാഗത്തിലെ ഡോ കൃഷ്‌ണമോഹൻ ഗുല്ലയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞിന് മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ഡൽഹി സ്വദേശിയും ഇരുപത് മാസം പ്രായമുള്ള ധനുഷ്‌ഠ അഞ്ച് പേർക്കാണ് അവയവങ്ങൾ ദാനം ചെയ്‌തത്. സർ ഗംഗാ റാം ആശുപത്രിയിലായിരുന്നു അവയവ ദാന പ്രക്രിയകൾ. കുഞ്ഞിൻ്റെ ഹൃദയം, കരൾ, വൃക്കകൾ, കോർണിയകൾ എന്നിവയാണ് ദാനം ചെയ്‌തത്.
2021 ജനുവരി എട്ടിന് വൈകുന്നേരം കളിക്കുന്നതിനിടെ വീടിൻ്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ ധനിഷ്‌ഠ അബോധാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായി രുന്നു. തുടർന്ന് 2021 ജനുവരി 11 ന് കുട്ടിയ്ക്ക് മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ആശിഷ് കുമാർ ബബിത ദമ്പതികളുടെ മകളാണ് ധനുഷ്‌ഠ.
തിരുവനന്തപുരത്തെ കരകുളം ഏണിക്കര സ്വദേശിയായ മൂന്ന് വയസുകാരി അഞ്ജനയാണ് കേരള ത്തിൽ നിന്നുള്ള ആദ്യത്തെ കുട്ടി അവയവ ദാതാവെന്ന് റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു. എസ്എടി ആശപത്രിയിൽ ചികിത്സയിലിരിക്കെ മസ്‌തിഷ്‌ക മരണം സംഭവിച്ച കുഞ്ഞിൻ്റെ കരൾ, വൃക്കകൾ, കോർണിയ എന്നിവയാണ് ദാനം ചെയ്‌തത്. അഞ്ജനയുടെ മാതാപിതാക്കളുടെ സമ്മത ത്തോടെ, കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിങ് (കെഎൻഒഎസ്) അവയവ ദാനത്തിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കരളും വൃക്കകളും അഞ്ച് വയസുകാരന് നൽകി.
മരണം സംഭവിച്ച കുഞ്ഞുങ്ങളുടെ അവയവം മാറ്റിവയ്ക്കുന്ന രീതി. ജനന ശേഷം മുതൽ 12 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അവയവങ്ങളാണ് അനുയോജ്യമായ സ്വീകർത്താവിന് നൽകുന്നത്. ഒരു ശിശു ദാതാവിന് ഏഴ് ജീവൻ വരെ രക്ഷിക്കാനാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹൃദയം, കരൾ, വൃക്കകൾ, ചെറുകുടൽ അല്ലെങ്കിൽ ശ്വാസകോശം എന്നിവ പകുത്തു നൽകുന്ന രീതി.
ടിഷ്യു ദാനം:ഹൃദയ വാൽവുകൾ (മറ്റ് കുഞ്ഞുങ്ങളിലെ ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾ പരിഹരിക്കാൻ പലപ്പോഴും ഉപയോഗിക്കുന്നു) കോർണിയകൾ (കാഴ്‌ച പുനഃസ്ഥാപിക്കാൻ) എന്നിവ ഉൾപ്പെടുന്നു. ഒരു ശിശു അവയവ ദാതാവാകാണമെങ്കിൽ മരണം സംഭവിച്ചതായി സ്ഥിരീകരിക്കണം. കുഞ്ഞുങ്ങളുടെ മരണം സ്ഥിരീകരിക്കുന്നത് രണ്ട് വ്യത്യസ്‌ത ക്ലിനിക്കൽ പരിശോധനകൾ വഴിയാണ്. മസ്‌തിഷ്‌ക മരണമോ രക്തചംക്രമണ മരണമോ നടന്നാൽ മാത്രമേ സ്ഥിരീകരണം നടത്താനാകൂ.
മസ്‌തിഷ്‌ക മരണം: തലച്ചോറിൻ്റെ എല്ലാ പ്രവർത്തനങ്ങളും അവസാനിക്കുമ്പോഴാണ് മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. രക്തചംക്രമണ മരണം (ഡിസിഡി): ജീവൻ നിലനിർത്തുന്ന ചികിത്സ പിൻവലിച്ച തിന് ശേഷം ഹൃദയ സ്‌പന്ദനം സംഭവിക്കുന്നത്.
അവയവങ്ങളുടെ വലുപ്പമാണ് ആദ്യത്തെ വെല്ലുവിളിയായി കണക്കാക്കുന്നത്. കുഞ്ഞുങ്ങളുടെ അവയവങ്ങൾ വളരെ ചെറുതാണ്. 10 മാസം പ്രായമുള്ള ഒരു കുഞ്ഞിൻ്റെ ഹൃദയത്തെ സാധാരണയായി മറ്റൊരു കുഞ്ഞിനോ ഒരു കൊച്ചുകുട്ടിയ്‌ക്കോ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ.
കുഞ്ഞുങ്ങളായതിനാൽ രക്തക്കുഴലുകൾക്ക് ചിലപ്പോൾ 1-2 മില്ലിമീറ്റർ മാത്രമേ വീതിയുണ്ടാവുകയുള്ളൂ. ഇത് ശസ്ത്രക്രിയാ വിദഗ്‌ധർക്ക് സാങ്കേതിക ബുദ്ധിമുട്ടുകൾ സൃഷ്‌ടിച്ചേക്കാം. എൻ-ബ്ലോക്ക് വൃക്കകൾ: ശിശുക്കളുടെ വൃക്ക പലപ്പോഴും ഒരു മുതിർന്ന കുട്ടിയുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് താങ്ങാൻ കഴിയാറില്ല. ആയതിനാൽ ദാതാക്കളായ കുഞ്ഞുങ്ങളുടെ രണ്ട് വൃക്കകളും ചിലപ്പോൾ ഒരു യൂണിറ്റായി (എൻ-ബ്ലോക്ക്) ചേർത്ത് ഒരു സ്വീകർത്താവിന് നൽകുന്നു.
കുഞ്ഞുങ്ങളിലെ അവയവ ദാനം കൊണ്ട് അവയവ സ്വീകരണത്തിന് പട്ടികയിൽ ഉൾപ്പെടുത്തിയ നിരവധി കുട്ടികൾക്ക് ജീവിതത്തിലേയ്ക്ക് തിരികെയെത്താനാവും. ശിശുക്കളായ അവയവ ദാതാക്കൾ പലപ്പോഴും അങ്ങനെയുള്ളവരുടെ ഏക പ്രതീക്ഷയാണ്. കുഞ്ഞുങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ നില കൈവരിക്കാനാവുന്നു. അകാല മരണം കവർന്നെടുത്ത കുഞ്ഞുങ്ങൾ മറ്റ് പലരിലൂടെ ജീവിക്കുമെന്ന ഉറ്റവർക്കും ഉടയവർക്കും പ്രതീക്ഷ നൽകുന്നു.
നവജാത ശിശുക്കൾ ഉൾപ്പെടെയുള്ള കുഞ്ഞുങ്ങളിലെ അവയവ ദാനത്തെ കുറിച്ച് മെഡിക്കൽ വിദഗ്‌ധർ പ്രതികരിച്ചു. കുഞ്ഞുങ്ങളുടെ അവയവ ദാനത്തെ സംബന്ധിച്ച് കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീ സേഴ്‌സ് അസോസിയേഷനിലെ (കെജിഎംഒഎ) ഡോ സുൽഫി നൂഹ് പറഞ്ഞു.
കുട്ടികളുടെ അവയവങ്ങൾ സ്വീകരിക്കുന്നതിന് കൃത്യമായ പ്രായ പരിധിയില്ലെന്നും എന്നാൽ കുട്ടി ദാതാക്കളുടെ അവയവങ്ങൾ സ്വീകരിക്കുന്നത് കുട്ടികൾ തന്നെയായിരിക്കുമെന്നും ഡോ സുൽഫി നൂഹ് പറഞ്ഞു. മുതിർന്ന ഒരാളുടെ വലുപ്പമോ പ്രവർത്തന ശേഷിയോ അല്ല ഒരു കൊച്ചുകുട്ടികളുടേതിനെന്നും പ്രായപരിധിയേക്കാൾ മറ്റ് ഘടകങ്ങളാണ് കുട്ടികളിലെ അവയവ ദാന പ്രക്രിയയിൽ പ്രതിപാദിക്കുന്ന തെന്നും ഡോക്‌ടർ കൂട്ടിച്ചേർത്തു.
“കരൾ പോലുള്ള അവയവങ്ങൾ പകുത്താണ് വളരെ കൊച്ചു കുട്ടികളായ സ്വീകർത്താക്കൾക്ക് നൽകു ന്നത്. കുറച്ചു മുതിർന്ന കുട്ടികളുടെ കരൾ വളരെ ചെറിയ കുട്ടിയ്ക്കാണ് നൽകുന്നത് എങ്കിൽ രണ്ടായി പകുത്തു വയ്ക്കാനുള്ള സാങ്കേതിക വിദ്യകളുണ്ട്. അപ്പോൾ രണ്ട് പേർക്ക് ജീവൻ രക്ഷപ്പെടുത്താനുള്ള സാധ്യതകൾ വർധിക്കുകയാണ്. എന്നാൽ കരൾ മാത്രമേ പകുത്തു വയ്ക്കാനാകുകയുള്ളൂ. വൃക്ക പോലുള്ള അവയവങ്ങൾക്ക് ഇത്തരം രീതികൾ സാധ്യമല്ല”, ഡോ സുൽഫി നൂഹ് പറഞ്ഞു.
ജീവൻ സംരക്ഷണ ഉപാധിയെന്ന നിലയ്ക്കാണ് അവയവ മാറ്റ ശസ്ത്രക്രിയ നടത്തുന്നത്. തീർച്ചയായും അവയവം മാറ്റി വച്ച കുട്ടികൾക്ക് വിവിധ തരം സപ്ലിമെൻ്റുകൾ കഴിക്കേണ്ടതായുണ്ട്. പ്രതിരോധത്തിന് വേണ്ടിയുള്ളതുൾപ്പെടെയുള്ള മരുന്നുകളും കഴിക്കേണ്ടി വരുന്നു.
“ഹൈപ്പർ അക്യൂട്ട് റിജക്ഷൻ എന്നത് അവയവ മാറ്റ ശസ്ര്തക്രിയ നടത്തിയ ഉടൻ തന്നെ മാറ്റിവെച്ച അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയാണ്. അക്യൂട്ട് റിജക്ഷൻ എന്നത് കുറച്ചു നാൾ കഴിയുമ്പോ ഴേക്കും അവയവം തകരാറിലാകുന്ന അവസ്ഥയാണ്. ക്രോണിക് റിജക്ഷൻ എന്നത് കുറേ വർഷങ്ങൾക്ക് ശേഷം അവയവത്തിന് തകരാർ സംഭവിക്കുന്ന അവസ്ഥ.
അവയവ മാറ്റ ശസ്ത്രക്രിയയിൽ സ്വീകരിക്കുന്ന അവയവങ്ങളുടെ നിരാകരണത്തിന് സാധ്യതകളുണ്ട്, മികച്ച രീതിയിൽ പ്രവർത്തിക്കാൻ അതിലേറെ സാധ്യതകളുണ്ട്”, ഇമ്മ്യൂണൽ സപ്രഷൻ എന്നാൽ, ഇത്തരം റിജക്ഷനുകൾ സംഭവിക്കാതിരിക്കാനുള്ള മരുന്നുകളാണെന്നും ഇത് ജീവിതകാലം മുഴുവൻ കുട്ടികൾ കഴിക്കേണ്ടതായുണ്ടെന്നും ഡോക്‌ടർ വ്യക്തമാക്കി.
Little angels who conquered death; from a baby who lived only 68 hours to Aalin Sherin; India’s little ones who made history through organ donation.
