Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കാറപടകത്തില്‍ മരിച്ചു; ഞെട്ടലോടെ ഫുട്‌ബോള്‍ ലോകം


മാഡ്രിഡ്: ലിവർപൂളിൻ്റെ പോർച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ടയും സഹോദരനും സ്പെയിനിൽ വാഹനാപകടത്തിൽ മരിച്ചു. 28 കാരനായ ജോട്ടയും സഹോദരൻ 25 കാരനായ ആന്ദ്രേ സിൽവയുമാണ് കാറപകടത്തിൽ മരിച്ചത്. വടക്ക്‌ പടിഞ്ഞാറൻ സ്‌പെയ്‌നിലെ സമോറയ്ക്കടുത്തുണ്ടായ അപകടത്തിലാണ്‌ ദാരുണാന്ത്യം.

പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിലാണ് (A-52) അപകടമുണ്ടായത്‌. ജോട്ടയും സഹോദരനും സഞ്ചരിച്ച ലംബോർഗിനിയാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ കാറിന് തീപിടിച്ചിരുന്നു. അപകടം എങ്ങനെയുണ്ടായി എന്നതുള്‍പ്പെടെ വിവരങ്ങള്‍ അവന്വേഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. മറ്റ് വാഹനങ്ങളൊന്നും ഇടിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരാഴ്‌ച പിന്നിടുമ്പോഴാണ് താരത്തിൻ്റെ അകാല മരണം. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന കാമുകി റൂട്ട് കാര്‍ഡോസോയെയാണ് വിവാഹം കഴിച്ചത്.

1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് ടീമിലൂടെയാണ് തൻ്റെ കാൽപ്പന്ത് കരിയർ ആരംഭിച്ചത്. 2016ല്‍ അത്ലറ്റിക്കോ മാഡ്രിഡിലെത്തി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്‌ടണ്‍ വാണ്ടറേഴ്‌സിലെത്തി. 2020 ലാണ് വോൾവ്സിൽ നിന്ന് ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്.

2019, 2025 വർഷങ്ങളിൽ യുവേഫ നേഷൻസ് ലീഗ് കിരീടമുയർത്തിയ പോർച്ചുഗൽ ദേശീയ ടീമിലും ജോട്ട അംഗമായിരുന്നു. 2019 ലായിരുന്നു ജോട്ടോയുടെ ദേശീയ ടീമിനായുള്ള അരങ്ങേറ്റം. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീടം ഉൾപ്പെടെ ലിവര്‍പൂളിനൊപ്പം മൂന്ന് കിരീടങ്ങള്‍ നേടി. അപ്രതീക്ഷിത വിയോഗത്തിൽ പ്രമുഖർ അടക്കം ആദരാഞ്ജലികള്‍ നേർന്നു. പോർച്ചുഗീസ് ഫുട്ബോൾ “പൂർണമായും തകർന്നുപോയി” എന്ന് ഫെഡറേഷൻ പ്രസിഡൻ്റ് പെഡ്രോ പ്രോയൻസ എക്‌സിൽ കുറിച്ചത്.

താരത്തിൻ്റെ മരണം പോർച്ചുഗീസ് ഫുട്ബോളിന് നികത്താനാവാത്ത നഷ്‌ടമാണ്. സ്വിറ്റ്സർലൻഡിൽ നടക്കുന്ന വനിതാ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പോർച്ചുഗലും സ്പെയിനും തമ്മിലുള്ള മത്സരത്തിന് മുൻപ് ദുഖാചരണം ഉണ്ടായിരിക്കുമെന്ന് പോർച്ചുഗീസ് ഫെഡറേഷൻ അറിയിച്ചു. താരത്തിൻ്റെ വിയോഗം ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.


Read Previous

മൂന്ന് തവണ എംഎല്‍എയായവര്‍ മത്സരിക്കേണ്ടതില്ല; ടേം വ്യവസ്ഥ നടപ്പാക്കും; ലീഗ് ഇത്തവണ 33 സീറ്റുകളില്‍?

Read Next

തദ്ദേശ തെരഞ്ഞെടുപ്പ് “സെമി ഫൈനല്‍”, അടുത്ത വര്‍ഷം കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »