Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അഞ്ചു വര്‍ഷത്തേക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ കുടുംബത്തോടൊപ്പം താമസം; യുഎഇ ഗ്രീന്‍ വിസ ആര്‍ക്കെല്ലാം, വിസ ലഭിക്കാന്‍ നാല് നിബന്ധനകള്‍


അബുദാബി: യുഎഇയില്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ജീവിക്കാനും ജോലി ചെയ്യാനും നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ കുടുംബത്തോ ടൊപ്പം താമസിക്കാനും ജോലി ചെയ്യാനുമുള്ള അഞ്ചു വര്‍ഷത്തെ ഗ്രീന്‍ വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) സമൂഹ മാധ്യമത്തില്‍ പ്രസിദ്ധപ്പെടുത്തി.

സംരംഭകര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വൈദഗ്ധ്യമുള്ള ജീവനക്കാര്‍ക്കും അപേക്ഷിക്കാം. നിലവില്‍ വിദേശത്തുള്ളവര്‍ക്ക് യുഎഇയിലെത്തി ഗ്രീന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് 60 ദിവസത്തെ എന്‍ട്രി പെര്‍മിറ്റ് നല്‍കും. ഗ്രീന്‍ വിസ ഉടമകളുടെ ഭാര്യ/ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് തുല്യകാലയള വിലേക്ക് വിസ ലഭിക്കും. വിസ കാലാവധി കഴിഞ്ഞാല്‍ പുതുക്കാന്‍ 30 ദിവസത്തെ സാവകാശമുണ്ട്.

കമ്പനി ഡയറക്ടര്‍മാര്‍, എക്‌സിക്യൂട്ടീവുകള്‍, എന്‍ജിനീയര്‍മാര്‍, ശാസ്ത്ര, സാങ്കേതിക, മാനുഷിക മേഖലകളിലെ പ്രഫഷനലുകള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ശാസ്ത്രം, നിയമം, വിദ്യാഭ്യാസം, സാംസ്‌കാരികം, സാമൂഹിക ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഒമ്പത് വിഭാഗങ്ങളിലെ അതിവിദഗ്ധര്‍ക്കും ഗ്രീന്‍ വിസ ലഭിക്കും.

വിദേശ കമ്പനിയുടെ പേരിലാണ് യുഎഇയില്‍ നിക്ഷേപിക്കുന്നതെങ്കില്‍ വാണിജ്യ കമ്പനി നിയമം അനുസരിച്ചുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. പബ്ലിക് ഷെയര്‍ ഹോള്‍ഡിങ് കമ്പനി, പ്രൈവറ്റ് ജോയിന്റ് സ്റ്റോക്ക് കമ്പനി, ലിമിറ്റഡ് ലയബിലിറ്റി കമ്പനി എന്നിവയില്‍ ഒന്നായി രജിസ്റ്റര്‍ ചെയ്യണം. പങ്കാളിത്ത ബിസിനസ് ആണെങ്കില്‍ 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത തുക നിക്ഷേപിക്കണം. പുതിയതും പഴയതുമായ കമ്പനിയില്‍ നിക്ഷേപിക്കുകയാണെങ്കിലും 10 ലക്ഷം ദിര്‍ഹം മൂലധനം ഉണ്ടാകണം. സമാന മാനദണ്ഡം പാലിക്കാത്തവരുടെ ഗ്രീന്‍ വിസ പുതുക്കില്ല. പകരം രണ്ടു വര്‍ഷത്തെ സാധാരണ വിസയാക്കി മാറ്റും.

ഐസിപി നിശ്ചയിച്ചിട്ടുള്ള നാല് നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്ന വിദഗ്ധ തൊഴിലാളി കള്‍ക്ക് ഗ്രീന്‍ വിസ ലഭിക്കും. ഈ വിസയ്ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഫ്രീലാന്‍സ്/സ്വയം തൊഴില്‍ പെര്‍മിറ്റ്, ബിരുദം അല്ലെങ്കില്‍ സ്‌പെഷ്യലൈസ്ഡ് ഡിപ്ലോമ എന്നിവയുടെ തെളിവ്, കഴിഞ്ഞ രണ്ട് വര്‍ഷത്തെ സ്വയം തൊഴിലില്‍ നിന്നുള്ള വാര്‍ഷിക വരുമാനത്തിന്റെ തെളിവ് എന്നിവ സമര്‍പ്പിക്കേണ്ടതുണ്ട്. 360,000 ദിര്‍ഹത്തില്‍ കുറയാത്ത തുക, അല്ലെങ്കില്‍ അവര്‍ യുഎഇയില്‍ താമസിക്കുന്നതി ലുടനീളം സാമ്പത്തിക ഭദ്രതയുടെ രേഖകളും ഹാജരാക്കണം.

വിദഗ്ദ്ധരായ ജീവനക്കാര്‍ക്ക് സാധുതയുള്ള തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം. മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ മാനദണ്ഡപ്രകാരം ഒന്നാമത്തേ തോ രണ്ടാമത്തേതോ മൂന്നാമത്തേതോ തൊഴില്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദഗ്ധ തൊഴിലാളിയായിരിക്കണം. കുറഞ്ഞത് ബിരുദമോ തത്തുല്യമോ ഉണ്ടായിരിക്കുകയും മാസം തോറും 15,000 ദിര്‍ഹത്തില്‍ കുറയാത്ത ശമ്പളം ലഭിക്കുകയും വേണം.

ഈ വിസ കാലാവധി തീരുമ്പോള്‍ അതേ കാലയളവിലേക്ക് പുതുക്കാവുന്നതാണ്. ഇതിന് അനുവദിക്കുന്ന 30 ദിവസത്തെ സാവകാശത്തിനുള്ളില്‍ പുതുക്കാതെ യുഎഇയില്‍ തങ്ങിയില്‍ ആദ്യ ദിവസം 125 ദിര്‍ഹമും തുടര്‍ന്നുള്ള ഓരോ ദിവസത്തിനും 25 ദിര്‍ഹം വീതവും പിഴ ചുമത്തും. അനധികൃത താമസം ആറ് മാസത്തില്‍ കൂടിയാല്‍ പ്രതിദിനം 50 ദിര്‍ഹമും ഒരു വര്‍ഷത്തില്‍ കൂടിയാല്‍ 100 ദിര്‍ഹമും ആയിരിക്കും പിഴ.


Read Previous

ഇന്ത്യയിലെ വിഎഫ്എസ് ഓഫീസുകള്‍ വിപുലീകരിക്കും; വിസ നടപടികള്‍ ലളിതവും കാര്യക്ഷമവുമാക്കും; ഇനി ടൂറിസത്തിന്റെ കാലം; 2030 ഓടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത് 75 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെ, 2023ല്‍ ഇന്ത്യയില്‍ നിന്ന് 15 ലക്ഷം സന്ദര്‍ശകരെത്തി

Read Next

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തി, മറ്റ് പാര്‍ട്ടിക്കാര്‍ മര്‍ദിച്ചപ്പോഴും സംരക്ഷിച്ചില്ല: അഭിലാഷിന്റെ മൊഴി പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »