Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപിയും എല്‍ഡിഎഫും ചേര്‍ന്ന് കേരളത്തില്‍ വോട്ടര്‍ പട്ടിക അട്ടിമറിക്കുമോ എന്ന് കോണ്‍ഗ്രസിന് ആശങ്ക; നിരീക്ഷിക്കാൻ പ്രത്യേക ടീം


ന്യൂഡല്‍ഹി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി ആരംഭിച്ച വോട്ടർ പട്ടികയില്‍ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക ടീമുകൾ രൂപീകരിക്കാനൊരുങ്ങി കോൺഗ്രസ്. ബിജെപിയും എല്‍ഡിഎഫും ചേര്‍ന്ന് കേരളത്തിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ അട്ടിമറി ക്കുമോ എന്ന് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇത് ഒഴിവാക്കാനാണ് പ്രത്യേക ടീമിനെ രൂപീകരിക്കു ന്നതെന്നും എഐസിസി സെക്രട്ടറി പിവി മോഹൻ പറഞ്ഞു.

ബിഹാറിന് പിന്നാലെ രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് കോണ്‍ഗ്രസിൻ്റെ പ്രതികരണം. അസം, കേരളം, പുതു ച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാ നിരിക്കെയാണ് വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നത്. ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തെ ത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് കേരളത്തിലെയും വോട്ടര്‍പട്ടിക നിരീക്ഷിക്കാൻ പ്രത്യേക ടീമിനെ രൂപീകരിക്കുന്നത്. ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കേ ധൃതി പിടിച്ച് നടത്തുന്ന പരിഷ്‌കാരത്തിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ആര്‍.ജെ.ഡിയും സമാജ്‌വാദി പാര്‍ട്ടിയുമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഇതിനെ എതിര്‍ത്തിരുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുടെ ഒരു വിഭാഗമായി പ്രവർത്തിക്കുകയാണെന്നും മഹാരാ ഷ്‌ട്രയിലെ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ബിഹാറിലും ആവർത്തിക്കാൻ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ബിഹാറിലേത് സമാനമായി കേരളത്തിലും വോട്ടര്‍ പട്ടിക പരിഷ്‌ക രണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട്, വോട്ടർ പട്ടികയിൽ കൃത്രിമത്വം നടന്നേക്കാമെന്ന് കോൺഗ്രസിന് ആശങ്കയുണ്ട്. കേരളത്തിലുടനീളമുള്ള തദ്ദേശ സ്വയംഭരണ വാർഡുകളുടെ വിഭജനം ജൂണിൽ പൂർത്തിയായിരുന്നു. ഇതിൻ്റെ ഭാഗമായി വോട്ടർ പട്ടിക പുതുക്കൽ പുരോഗമിക്കുകയാണ്.

“വോട്ടർ പട്ടിക പരിഷ്‌കരണം സുതാര്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ ഒരു ടീമിനെ രൂപീകരിക്കാൻ ഞങ്ങൾ വിവിധ സംസ്ഥാന കമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ ജാഗ്രതയോടെ വോട്ടർ പട്ടിക നിരീക്ഷിക്കും. ഭരണകക്ഷിയായ എൽഡിഎഫുമായി കൈകോർത്ത് ബിജെപിയുടെ നിർദേശപ്രകാരം കേരളത്തിലും സമാനമായ വോട്ടർ പട്ടികയിൽ കൃത്രിമത്വം നടക്കുമെന്ന് ഞങ്ങൾ ആശങ്കാകുലരാണ്,” കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിവി മോഹൻ പറഞ്ഞു.

ബ്ലോക്കുകളിലും ബൂത്തുകളിലും വോട്ടർ പട്ടികയിൽ പേരുകൾ ഉൾപ്പെടുത്തുന്നത് പരിശോധിക്കാൻ പ്രത്യേക ടീമനെ തയ്യാറാക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. “കേരളത്തിൽ വോട്ടർ പട്ടിക പരിഷ്‌ക രണം ആരംഭിച്ചു. ബിഹാറിലേത് പോലെ കേരളത്തിലെ വോട്ടർ പട്ടികയിൽ കൃത്രിമം നടന്നേക്കാമെന്ന് ഞങ്ങൾ ആശങ്കാകുലരാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് ചില നിവേദനങ്ങൾ നൽകിയിട്ടുണ്ട്, എന്നാൽ ഈ വിഷയത്തിൽ ജാഗ്രത പാലിക്കാൻ ഞങ്ങൾ പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും പിഴവുകൾ കണ്ടെത്തിയാൽ ഞങ്ങൾ പ്രതിഷേധിക്കും,” കോൺഗ്രസ് ലോക്‌സഭാ എംപി ബെന്നി ബെഹനാൻ പറഞ്ഞു.

ബിഹാർ വോട്ടർ പട്ടികയിൽ പേരുകൾ ഒഴിവാക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണ്. കേരളത്തിൽ അത് സംഭവിക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തില്‍ സംഘടനാ സംവിധാനം മെച്ചപ്പെടുത്തിയെന്ന് കോൺഗ്രസ് വ്യക്തമാക്കി. സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗം, തൊഴിലില്ലായ്‌മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ക്കെതിരെ വ്യാപകമായി തങ്ങള്‍ ഓഗസ്റ്റ് മുതൽ പ്രതിഷേധം ആരംഭിക്കുമെന്നും മോഹൻ പറഞ്ഞു.

വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വളരെ മികച്ച പ്രകടനം കാഴ്‌ച വയ്ക്കുമെന്നും അടുത്ത വര്‍ഷത്തെ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സെമി ഫൈനലായിട്ടാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ വിജയം തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം ആവര്‍ത്തിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രതികരിച്ചു. തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് ഒരുങ്ങിക്കഴിഞ്ഞു, എൽഡിഎഫ് സർക്കാരിൻ്റെ നയങ്ങൾ ക്കെതിരെ തങ്ങൾ പോരാടും. മിഷൻ 2026 തങ്ങൾ ആരംഭിച്ചു. നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടു പ്പില്‍ യുഡിഎഫ് ഉപയോഗിച്ച വിജയ തന്ത്രം കേരളത്തിലുടനീളം പരീക്ഷിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.


Read Previous

എല്ലാ വിമാനങ്ങളും അടിയന്തരമായി എഞ്ചിൻ സ്വിച്ച് പരിശോധിക്കണം; കര്‍ശന ഉത്തരവുമായി ഡിജിസിഎ

Read Next

തൊഴിലാളി ദൗര്‍ലഭ്യം: ഇന്ത്യയില്‍ നിന്ന് പത്ത് ലക്ഷം നൈപുണ്യ തൊഴിലാളികളെ ലക്ഷ്യമിട്ട് റഷ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »