ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി: നവംബറിൽ നടക്കുന്ന കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. 2026ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെ ടുപ്പിന് മുന്നോടിയായുള്ള ‘സെമി ഫൈനൽ’ മത്സരമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും ഭരണം തിരിച്ച് പിടിക്കുമെന്നും പാർട്ടി വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷമായി പ്രതിപക്ഷമാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനോടുള്ള അതൃപ്‌തി കാരണം അടുത്ത വർഷം വീണ്ടും അധികാരത്തിൽ തിരിച്ച് കയറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 2026 ഏപ്രിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കാണുന്നതെന്നും പാർട്ടി കൂട്ടിച്ചേർത്തു.
സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിച്ചതായും കോൺഗ്രസ് വയനാട് എംപി പ്രിയങ്ക ഗാന്ധി വദ്രയിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും പാർട്ടി അറിയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് വിവിധ സമുദായങ്ങളുടെ പിന്തുണ തേടുമെന്നും പാർട്ടി കൂട്ടിച്ചേർത്തു.
മികച്ച പ്രകടനം കാഴ്‌ചവയ്ക്കുമെന്ന് പിവി മോഹൻ
“തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഞങ്ങൾക്ക് വളരെ പ്രധാനമാണ്. കാരണം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു പ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കാണുന്നത്. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു” എന്ന് എഐസിസി സെക്രട്ടറി പിവി മോഹൻ പറഞ്ഞു.
ഇത്തവണ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുമെന്ന് പ്രതീക്ഷയെന്നും പ്രാദേശികമായി പാര്‍ട്ടി അംഗങ്ങള്‍ ഇതിനകം തന്നെ തന്ത്രങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർധിച്ചുവരുന്ന മയക്കു മരുന്ന് ദുരുപയോഗം, തൊഴിലില്ലായ്‌മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ നിരവധി വിഷയങ്ങളിൽ യുഡിഎഫ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിദ്യാർഥികളുടെയും വനിതാ വിഭാഗങ്ങളുടെയും കൂട്ടായ്‌മകളും ഈ പ്രതിഷേധങ്ങളിൽ പങ്കാളികളാകുമെന്നും പിവി മോഹൻ പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച വിജയം എല്ലാവരും ഉറ്റ് നോക്കിയ സംഭവം ആയിരുന്നു. വരാനി രിക്കുന്ന മത്സരങ്ങൾക്ക് പ്രചോദമനാണെന്നും ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തി യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയങ്ക ഗാന്ധി വയനാട് എംപി മാത്രമല്ല, അവർ ഞങ്ങളുടെ നേതാവു മാണെന്നും അദ്ദേഹം പ്രതികരിച്ചു.
എല്ലാ സംസ്ഥാന നേതാക്കൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മുതിർന്ന നേതാക്കൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങ ളെക്കുറിച്ച് ഹൈക്കമാൻഡിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ മികച്ച ഏകോപനവും ഐക്യവും ഉറപ്പാക്കാൻ എഐസിസി കേരള ടീമിനെ പുനഃസംഘടിപ്പിച്ചു.
സണ്ണി ജോസഫ് പുതിയ കെപിസിസി പ്രസിഡൻ്റ്
കെപിസിസി പ്രസിഡൻ്റായി സണ്ണി ജോസഫിനെ നിയമിച്ചു. കൂടാതെ മൂന്ന് വർക്കിങ് പ്രസിഡൻ്റുമാരായി പിസി വിഷ്‌ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെയും തെരഞ്ഞെടുത്തുവെന്ന് പാർട്ടി അറിയിച്ചു. സ്ഥാനമൊഴിയുന്ന സംസ്ഥാന യൂണിറ്റ് മേധാവി കെ. സുധാകരനെ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ സ്ഥിരം അംഗം ആക്കുകയും ചെയ്‌തു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ കുറിച്ച് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായും രാഷ്ട്രീയ കാര്യ സമിതിയുമായും ചർച്ചകൾ നടന്നുവരികയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തുടനീളം ആരോഗ്യ മേഖലയിലെ സംവിധാനങ്ങളുടെ അപര്യാപ്‌തതയ്‌ക്കെതിരെ പ്രതിഷേധം നടത്തിവരികയാ ണെന്നും വരും ദിവസങ്ങളിൽ ഇത്തരം കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
