Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം; എൽഡിഎഫ് ഭരണത്തെ ജനം വെറുത്തെന്ന് കെ സുധാകരൻ എംപി


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എൽഡിഎഫ് ദുർഭരണത്തിനെ തിരെയും ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടിൽ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

മുഖ്യമന്ത്രിയേയും എൽഡിഎഫിനേയും ജനം വെറുത്തു. സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് 9 വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്ത് പതിനേഴ് വാർഡുകളിൽ തിളക്കമാർന്ന വിജയം നേടി യുഡിഎഫ് ജനപിന്തുണ വർദ്ധിപ്പിച്ചു.

തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണർ, പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകളിൽ എൽഡി എഫിൽ നിന്ന് ഭരണം പിടിച്ചെടുക്കാനായത് യുഡിഎഫ് വിജയത്തിന്റെ മാറ്റുകൂട്ടി. വയനാട് ലോക്‌സഭാ മണ്ഡലത്തിലേയും പാലക്കാട് നിയമസഭാ മണ്ഡലത്തിലെയും ഉജ്വല വിജയത്തിനും ചേലക്കരയിലെ മികച്ച പ്രകടനത്തിനും ശേഷം യുഡിഎഫിന്റെ കരുത്തും ജനപിന്തുണയും എൽഡിഎഫിനും ബിജെപിക്കും കാട്ടിക്കൊടുത്ത ഉപതിരഞ്ഞെടുപ്പ് ഫലമാണ് തദ്ദേശ വാർഡുകളിലേതെന്നും കെ.സുധാകരൻ പറഞ്ഞു.

എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലനിൽക്കുന്നത്. വിലക്കയ റ്റത്തിലും നികുതി ഭീകരതയിലും പൊറുതിമുട്ടിയ ജനത്തിന് മേൽ ഇരുട്ടടിപോലെ വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച് ഷോക്കടിപ്പിച്ച എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ ജനവിധി കൂടിയാണിത്. ഈ ഉപതിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും യുഡിഎഫിനും ശക്തമായി മുന്നോട്ട് പോകാനുള്ള കരുത്ത് നൽകുന്നതാണെന്നും കെ.സുധാകരൻ പറഞ്ഞു.


Read Previous

ആൽവിനെ ഇടിച്ച ബെൻസിന് ഇൻഷുറൻസില്ല, സാബിത്തും റബിസും പറഞ്ഞത് പച്ചക്കളളം, ഫോണിലെ അപകട ദൃശ്യങ്ങൾ കണ്ടെത്തി.

Read Next

മുങ്ങിയ മലയാളി ജീവനക്കാരന് വേണ്ടി ഒമാൻ പൗരൻ്റെ കാത്തിരിപ്പ് 15 വർഷം പിന്നിടുന്നു, നഷ്ടമായത് മൂന്നരക്കോടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »