Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നാട്ടുകാരും ബന്ധുക്കളും ആർപ്പുവിളിച്ചു; ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി സ്വവർഗ ദമ്പതികൾ


കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സുന്ദർബൻസ് സ്വദേശികളായ യുവതികൾ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. 19കാരിയായ റിയ സർദാറും 20 വയസുള്ള രാഖി നാസ്‌കറുമാണ് സാമൂഹിക മാനദണ്ഡങ്ങളെയെല്ലാം തിരസ്‌കരിച്ച് സ്വവർഗ വിവാഹം ചെയ്‌തത്.

പ്രൊഫഷണൽ നർത്തകിമാരാണ് റിയയും രാഖിയും. രണ്ട് വർഷം മുമ്പാണ് ഇരുവരും കണ്ടുമുട്ടിയത്. ക്രമേണ ഇവർ പ്രണയത്തിലാവുകയായിരുന്നു. ആദ്യമായി ഒരു ക്ഷേത്രത്തിൽ വച്ചാണ് റിയയെ കണ്ടുമുട്ടിയതെന്നും ജീവിതകാലം മുഴുവൻ ഒരുമിച്ചായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാഖി പറഞ്ഞു.

ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്‌ടപ്പെട്ട റിയയെ അമ്മായിയും അമ്മാവനുമാണ് വളർത്തിയത്. രാഖിയുമായുള്ള ബന്ധത്തെ റിയയുടെ ബന്ധുക്കൾ എതിർത്തു. എന്നാൽ, രാഖിയുടെ കുടുംബവും നിരവധി ഗ്രാമവാസികളും ഇവരെ പിന്തുണച്ചു. ഇവരുടെയെല്ലാം സഹായത്തോടെയാണ് പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹച്ചടങ്ങ് നടത്തിയത്. യുവതികൾ പരസ്‌പരം മാലയിട്ടപ്പോൾ നാട്ടുകാർ ആർപ്പുവിളിച്ച് അവരുടെ സന്തോഷം അറിയിച്ചു. ‘ഇതുപോലൊരു വിവാഹം ഞങ്ങൾ മുമ്പ് കണ്ടിട്ടില്ല. പക്ഷേ, ഇവരുടെ പരസ്‌പര സ്‌‌നേഹം കണ്ടില്ലെന്ന് നടിക്കാനായില്ല. അതിനാലാണ് ഞങ്ങൾ പിന്തുണച്ചത് ‘ – നാട്ടുകാരിലൊരാൾ പറഞ്ഞു.

ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമപരമായി അംഗീകരിച്ചിട്ടില്ലെങ്കിലും റിയയെയും രാഖിയെയും പോലുള്ള ദമ്പതികൾ ധാരാളമുണ്ട്. സ്വവർഗ വിവാഹത്തിന് മൗലികാവകാശമില്ലെന്നും സ്‌പെഷ്യൽ വിവാഹ നിയമം സ്വവർഗ ദമ്പതികൾക്ക് ബാധകമല്ലെന്നും 2023 ഒക്‌ടോബറിൽ സുപ്രീം കോടതി വിധിച്ചിരുന്നു.


Read Previous

തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം ആൻജിയോഗ്രാമിന് എത്തിയ രോഗിയെ തിരിഞ്ഞുനോക്കിയില്ല, ഒടുവിൽ മരണം

Read Next

ഭാര്യയുടെ കവിളത്ത് അടിച്ച ഓട്ടോക്കരനെ ഞാൻ തല്ലി; തുറന്നുപറഞ്ഞ് സാജു നവോദയ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »