ലോക്‌സഭാ തിരഞ്ഞെടുപ്പ്; സോണിയ ഗാന്ധി തെലങ്കാനയിൽ നിന്ന് മത്സരിക്കണമെന്ന് രേവന്ത് റെഡ്ഡി


വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് മത്സരിക്കണമെന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി . സോണിയ ​ഗാന്ധിയെ ഡൽഹിയിൽ എത്തി നേരിട്ട് കണ്ടാണ് രേവന്ത് റെഡ്ഡി ആവശ്യം ഉന്നയിച്ചത്. ഡെപ്യൂട്ടി മല്ലു ഭട്ടി വിക്രമാർക, സംസ്ഥാന മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി എന്നിവരും രേവന്തിനോടൊപ്പമുണ്ടായിരുന്നു. തെലങ്കാനയിലെ ഖമ്മം മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പാർട്ടിയുടെ സംസ്ഥാന ഘടകം ഈ നിർദ്ദേശത്തെ പിന്തുണക്കുന്ന പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ സോണിയാ ഗാന്ധിയോട് പറഞ്ഞു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകിയ തെലങ്കാനയുടെ മാതാവായി സോണിയ ഗാന്ധിയെ കാണുന്നതിനാലാണ് അഭ്യർത്ഥന നടത്തിയതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. അതേസമയം ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് അഭ്യർത്ഥനയോട് പ്രതികരിച്ച സോണിയ ഗാന്ധി വ്യക്തമാക്കി.

ആകെയുള്ള 17 സീറ്റുകളിൽ പരമാവധി സീറ്റുകൾ നേടാനുള്ള ശ്രമത്തിലാണ് തെലങ്കാന കോൺഗ്രസ് എന്നും ലക്ഷ്യം നേടാനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. കൂടാതെ തൻ്റെ സർക്കാർ നടപ്പാക്കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ചും തെലങ്കാന മുഖ്യമന്ത്രി സോണിയാ ഗാന്ധിയെ അറിയിച്ചു.


Read Previous

വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതുവരെ വിവാഹമോചനത്തിനായി ഒരു പുരുഷനോ സ്ത്രീക്കോ കോടതിയെ സമീപിക്കാൻ  കഴിയില്ല; തലാക്ക് പറഞ്ഞുള്ള വിവാഹമോചനവുമില്ല: ഉത്തരാഖണ്ഡിൽ ഇനിമുതൽ കടുത്ത വിവാഹ നിയമങ്ങൾ

Read Next

അന്‍വറിന്‍റെ പാര്‍ക്കിന് ലൈസന്‍സ് ഇല്ല; പിന്നെ എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »