ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കി ബിജെപി (BJP). ബോളിവുഡ് താരം കങ്കണ റണാവത്തും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്നും താരം ജനവിധി തേടും. സിനിമാ താരം അരുൺ ഗോവിലും പട്ടികയിൽ ഇടം നേടി.മീററ്റ് ലോക്‌സഭാ സീറ്റിൽ നിന്നാണ് പാർട്ടി അദ്ദേഹത്തെ മത്സരിപ്പിക്കുന്നത്.

അഞ്ചാം പട്ടികയിൽ 111 സ്ഥാനാർത്ഥികളുടെ പേരുകളാണ് പാർട്ടി പ്രഖ്യാപിച്ചത്.
കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വയനാട് മത്സരിക്കും. രാഹുൽ ഗാന്ധിക്കെതിരെയാണ് സുരേന്ദ്രൻ ജനവിധി തേടുന്നത്. ഡോ കെഎസ് രാധാകൃഷ്ണൻ എറണാകുളത്ത് നിന്നും, ഡോ ടിഎൻ സരസു ആലത്തൂരും മത്സരിക്കും.
ജി കൃഷ്ണകുമാർ (നടൻ കൃഷ്ണകുമാർ) കൊല്ലത്ത് നിന്നും മത്സരിക്കും. അതേസമയം മനേകാ ഗാന്ധിയും ഇത്തവണ മത്സരിക്കും. മേനക സുൽത്താൻ പൂരിൽ നിന്നുമാണ് ജനവിധി തേടുന്നത്. അതേസമയം വരുൺ ഗാന്ധിക്ക് ഇത്തവണ സീറ്റുണ്ടാവില്ല.