Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാർട്ടിയിൽ പിന്തുണ നഷ്ടമായി, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു


ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു. പ്രധാനമന്ത്രി പദത്തിനൊപ്പം ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെക്കുന്നുവെന്ന് ട്രൂഡോ വ്യക്തമാക്കി. പാര്‍ട്ടിയില്‍ പിന്തുണ നഷ്ട മായതോടെയാണ് രാജി തീരുമാനം.

ജഗ്മീത് സിങിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍ഡിപി) പിന്തുണയോടെയാണ് ലിബറല്‍ പാര്‍ട്ടി വിജയിച്ചത്. പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ട്രൂഡോ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സെപ്തംബറില്‍ എന്‍ഡിപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ലിബറലുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ അവിശ്വാസ വോട്ട് അവതരിപ്പിക്കുമെന്ന് സിങ് പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബറില്‍ ഏകദേശം 20ഓളം എംപിമാര്‍ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തില്‍ ഒപ്പിട്ടിരുന്നു. ട്രൂഡോയുടെയും സര്‍ക്കാരിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് സര്‍ക്കാര്‍ നേരിടുന്നത്. ഡിസംബര്‍ 16ന്, ഉപപ്രധാന മന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചിരുന്നു. ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു രാജി.


Read Previous

ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപിവി; രാജ്യത്ത് രോഗബാധിതർ ആറായി

Read Next

ഫെബ്രുവരി 12നകം ഹാജരാക്കണം, ഷെയ്ഖ് ഹസീനയ്‌ക്കെതിരെ വീണ്ടും അറസ്റ്റു വാറന്റുമായി ബംഗ്ലാദേശ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »