ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ദുരന്തകാഴ്ച്ചകളില്‍ നെഞ്ചുപൊട്ടിക്കുന്ന ദൃശ്യമായി ഒരു പിതാവ്. സ്വന്തം കുടുംബത്തിലെ ഏഴ് പേരെയും ഇയാള്‍ക്ക് നഷ്ടമായി. വിദൂരതയിലേ ക്ക് നോക്കി യാതൊരു ഭാവഭേദവും ഇല്ലാതെയാണ് ഇയാള്‍ നില്‍ക്കുന്നത്. തുര്‍ക്കിയിലെ ഹതായിലിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 17 പേരുടെ മൃതദേഹമാണ് കണ്ടെ ത്തിയത്. ഈ പിതാവ് പറയുന്ന കാര്യങ്ങളൊന്നും രക്ഷാപ്ര വര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാ വുന്നതായിരുന്നില്ല. കണ്ണീര്‍ വറ്റി വരണ്ട ഇയാളുടെ കണ്ണുകളാണ് തുര്‍ക്കിയിലെ ദുരന്തകാഴ്ച്ചകളിലെ ഏറ്റവും വേദനിപ്പിക്കുന്നത്.

ഹതായിലാണ് ഏറ്റവും രൂക്ഷമായ ദുരന്തമുണ്ടായത്. ഈ പിതാവും അവിടെ നിന്നുള്ളയാണ്. ഇയാളുടെ മുഖത്തില്‍ നിന്ന് കണ്ണീര്‍ ഒഴുകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാള്‍ ഒരു വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രം ഉയര്‍ത്തി കാണിക്കുന്നുണ്ട്.
ദുരന്തത്തില്‍ മരിച്ച കുടുംബാംഗങ്ങളിലൊരാളുടേതായിരുന്നു ആ ചിത്രം. നേരത്തെ പതിനഞ്ച് വയസ്സുകാരിയുടെ മൃതദേഹത്തിന്റെ കൈയ്യും പിടിച്ചിരിക്കുന്ന ഒരു പിതാവിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. ഈ കുട്ടിയുടെ കൈ മാത്രമായിരുന്നു പുറത്തേക്ക് കാണാനുണ്ടായിരുന്നത്.
അവശിഷ്ടങ്ങള്‍ക്ക് അടിയിലായിരുന്നു ഈ കുട്ടിയുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ എത്തി ഈ കുട്ടിയെ പുറത്തെത്തിക്കാനായിരുന്നു കാത്തിരിക്കുകയായിരുന്നു പിതാവ്. തുര്‍ക്കിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. സിറിയയിലും ഇതിന്റെ പ്രതിധ്വനികള്‍ ഉണ്ടായിരുന്നു. ലക്ഷകണക്കിന് ആളുകളെയാണ് ഈ ഭൂകമ്പം ബാധിച്ചത്.
ഇന്ത്യന്‍ സൈന്യവും, എന്‍ഡിആര്‍എഫും സഹായത്തിനായി തുര്‍ക്കിയിലെത്തിയിട്ടു ണ്ട് നേരത്തെ എട്ടുവയസ്സുകാരിയെ ഇന്ത്യന്‍ സംഘം രക്ഷപ്പെടുത്തിയിരുന്നു. ഇതേ യൂണിയറ്റ് ഒരു ആറുവയസ്സുകാരിയെയും രക്ഷിച്ചിരുന്നു.
