Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്നേഹത്തിന് പ്രോട്ടോകോൾ ഇല്ല, കെ. രാധാകൃഷ്ണനെ ആലിംഗനം ചെയ്ത സംഭവത്തിൽ ദിവ്യ എസ്. അയ്യർ


തിരുവനന്തപുരം : മുൻ മന്ത്രി കെ. രാധാകൃഷ്ണനെ ആലിംഗനം ചെയ്ത സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി ദിവ്യ എസ്. അയ്യർ ഐ.എ.എസ്. സ്നേഹത്തിന് പ്രോട്ടോകോൾ ഇല്ലെന്ന് ദിവ്യ എസ്. അയ്യർ പറഞ്ഞു. സ്നേഹത്തിന് സ്നേഹം മാത്രമേയുള്ളൂ. മുൻ മന്ത്രി കെ. രാധാകൃഷ്ണനെ ആലിംഗനം ചെയ്തത് സ്നേഹത്തിന്‍റെ ഭാഷയിലാണ്. അതിൽ ജാതീയ ചിന്തകൾ കലർത്തിയത് വേദനിപ്പിച്ചെന്നും ദിവ്യ വ്യക്തമാക്കി.

പലരുടെയും അപക്വമായ ചിന്തകൾ വിഷയത്തെ സങ്കീർണമാക്കി : ദിവ്യ എസ്. അയ്യർ

തന്‍റെ സന്തോഷത്തിന്‍റെ പ്രകടനം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയാണ് ചെയ്തത്. തനിക്ക് കെ. രാധാകൃഷ്ണനോടുള്ള സ്നേഹവും ആദരവും എല്ലാവർക്കും അറിയാവു ന്നതാണ്. പലരുടെയും അപക്വമായ ചിന്തകൾ വിഷയത്തെ സങ്കീർണമാക്കിയെന്നും ദിവ്യ ചൂണ്ടിക്കാട്ടി.

ശബരിനാഥന്‍റെ ഫേസ്ബുക്ക് പോസ്റ്റ് : ‘

ശ്രീ കെ. രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനുശേഷം ദിവ്യ അദ്ദേഹത്തെ വീട്ടില്‍ കാണാന്‍ പോയിരുന്നു. അതിനു ശേഷം ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഓര്‍മ്മകുറിപ്പിനോടൊപ്പം അന്നത്തെ ഫോട്ടോയും പഴയ രണ്ടു ഫോട്ടോയും പങ്കുവച്ചു. അതില്‍ ഒരു ഫോട്ടോ ഇപ്പോള്‍ പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ്.

സംസ്ഥാന മന്ത്രിയായിരുന്ന ഘട്ടത്തില്‍ ശ്രീ കെ. രാധാകൃഷ്ണന്‍ ഔദ്യോഗിക പ്രോഗ്രാ മിന് ശേഷം പത്തനംതിട്ട കളക്ടറുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയ ദിവസം എടുത്ത ഫോട്ടോയാണ് വൈറലായത്. അന്ന് അദ്ദേഹം ഞങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു രാത്രി ഭക്ഷണവും കഴിഞ്ഞാണ് തിരികെ പോയത്.

ഏറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ മറ്റൊരാള്‍ ആലിംഗനം ചെയ്ത ഒരു ചിത്രം സ്ത്രീ-പുരുഷ സമസ്യയില്‍ ഇപ്പോള്‍ പോസിറ്റീവായി ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ സന്തോഷമുണ്ട്. നെഗറ്റീവ് കമന്റ്‌സും മറ്റു അപ്രസക്തവാദങ്ങളും നോക്കാതിരുന്നാള്‍ മതി, അപ്പോള്‍ ഹാപ്പി സണ്‍ഡേ!’- ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


Read Previous

18-ാംലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു, രാജ്യത്തെ നയിക്കാന്‍ എല്ലാവരുടേയും പിന്തുണ വേണം, മൂന്നാം തവണ മൂന്നിരട്ടി അധ്വാനിക്കും, 18 ന് പ്രാധാന്യമേറെയെന്ന് മോദി, എംപിമാരുടെ സത്യപ്രതിജ്ഞ തുടരുന്നു.

Read Next

കൃഷ്ണ ഗുരുവായൂരപ്പാ’; കേന്ദ്രമന്ത്രിയായി മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »