ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്: ദുബായിലെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ചെലവ് കുറഞ്ഞ റെയിൽ ബസ് സംവിധാനം വരുന്നു. ഇവിടെ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നൂതന ഗതാഗത സംവിധാനമായ ‘റെയിൽ ബസ്’ പുറത്തിറക്കി

40 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള റെയിൽ ബസിന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുമെന്ന് അതോറിറ്റി പറഞ്ഞു. റെയിൽവേ ലൈനുകളിൽ യാത്രക്കാരെ വഹിക്കാൻ ഉദ്ദേശിച്ചുള്ള ഭാരം കുറഞ്ഞ റെയിൽ കാറാണ് റെയിൽ ബസ്. ഡ്രൈവറില്ലാതെയാണ് ഇവ പ്രവർത്തിക്കുക. നൂതനവും പരിസ്ഥിതി സൗഹൃദവുമായ ഒരു ഗതാഗത രീതിയായ ഇത് നിലവിലുള്ള ഗതാഗത സംവിധാനങ്ങൾക്ക് പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ഒരു ബദൽ മാർഗം വാഗ്ദാനം ചെയ്യുമെന്ന് ആർടിഎ അറിയിച്ചു.
കഴിഞ്ഞ വർഷം ജനുവരിയിൽ ദുബായ് ഇന്റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്റ് ഫോറത്തിൽ (ഡിഐപിഎംഎഫ്) യുഎസിൽ നിന്നുള്ള റെയിൽ ബസ് ഇൻകോർ പ്പറേറ്റഡുമായി ആർടിഎ ഇതുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവെച്ചിരുന്നു. സോളാർ പാനലുകൾ ഘടിപ്പിച്ച പാലത്തിലൂടെ സഞ്ചരിക്കുന്ന ഈ റെയിൽ ബസ് സംവിധാനം പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതി ഈ സോളാർ പാനലുകളിൽ നിന്നുതന്നെ ലഭിക്കുമെന്ന സവിശേഷത ഇതിനുണ്ട്.
ഗതാഗത യൂണിറ്റുകളെ വേഗത്തിലും കാര്യക്ഷമമായും നീക്കാൻ സൗകര്യമുള്ള ഇരട്ട ട്രാക്ക് സംവിധാനമായ ഫ്ലോക്ക് ഡ്യുവോ റെയിൽ സിസ്റ്റം വികസിപ്പിക്കുന്നതിന് യുകെ ആസ്ഥാനമായുള്ള അർബൻ മാസ് കമ്പനിയുമായി മറ്റൊരു ധാരണാപത്രത്തിലും ആർടിഎ ഒപ്പുവെച്ചിരുന്നു.
ലോകത്തിലെ ആദ്യത്തെ നൂതന ഗതാഗത സംവിധാനമായ ഫ്ലോക്ക് ഡ്യുവോ റെയിൽ ഉൾപ്പെടെ ഗതാഗത സംവിധാനങ്ങളുടെ മേഖലയിൽ ആർടിഎ നിരവധി നൂതനാശ യങ്ങൾ പരീക്ഷിക്കുകയാണെന്ന് ആർടിഎയിലെ റെയിൽ ഏജൻസിയുടെ സിഇഒ അബ്ദുൾ മൊഹ്‌സെൻ കൽബത്ത് പറഞ്ഞു. നഗരപ്രദേശങ്ങളിൽ ഗതാഗത യൂണിറ്റുകളെ വേഗത്തിലും കാര്യക്ഷമമായും നീക്കാൻ അനുവദിക്കുന്ന ഇരട്ട ട്രാക്കുകൾ ഈ സംവിധാനത്തിലുണ്ട്. ദുബായിയുടെ ഗതാഗത ആവശ്യങ്ങൾ ഫലപ്രദമായി നിറവേറ്റു ന്നതിനായി തിരക്ക് കുറഞ്ഞ സമയങ്ങളിൽ ചെറിയ യൂണിറ്റുകളും തിരക്കേറിയ സമയങ്ങളിൽ നീളം കൂടിയ യൂണിറ്റുകളും ഉപയോഗിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
സമാന ഗതാഗത സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് കുറവാ ണെന്ന പ്രത്യേകതയും ഇതിനുണ്ട്. പുതിയ റെയിൽ ബസ് സംവിധാനം എപ്പോൾ പ്രവർത്തനക്ഷമമാവും എന്ന കാര്യം ആർടിഎ പുറത്തുവിട്ടിട്ടില്ല.
